സിപിഐ എം നേതാവ് എം എം മണിയുടെ മണക്കാട് പ്രസംഗം റെക്കോഡ് ചെയ്ത വീഡിയോ സിഡിയില്‍ കൃത്രിമം നടന്നില്ലെന്നതിനു തെളിവായി പൊലീസ് കോടതിയില്‍ ഹാജരാക്കിയത് വ്യാജ റിപ്പോര്‍ട്ട്. സിഡിയില്‍ കൃത്രിമം നടന്നുവോയെന്ന് പരിശോധിക്കുന്നതിനുള്ള ചുണ്ടനങ്ങല്‍ പരിശോധനപോലും പൊലീസ് നടത്തിയില്ല. ഇതിനുള്ള കംപ്യൂട്ടര്‍ സ്പീച്ച് ലാബ് തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ ഇല്ല. വീഡിയോ ടേപ്പിലുള്ള മണിയുടെ പ്രസംഗത്തിലെ ചുണ്ടിന്റെ ചലനവും ശബ്ദവും ഒത്തുപോകുന്നതാണെന്നാണ് ചുണ്ടനങ്ങല്‍ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് എന്ന പേരില്‍ പൊലീസ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, ചുണ്ടനങ്ങല്‍ പരിശോധന നടത്തുന്ന മൂന്ന് ലാബ് മാത്രമാണ് രാജ്യത്തുള്ളത്. ദില്ലി, ചണ്ഡീഗഢ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൂന്നു ലാബിലേക്കും സിഡി അയച്ചെങ്കിലും പരിശോധിച്ചില്ല. ചുണ്ടനക്കം പരിശോധിക്കണമെങ്കില്‍ ബന്ധപ്പെട്ട ഭാഷ അറിയണമെന്നും ഈ ലാബുകളില്‍ ഇത് പരിശോധിക്കുന്ന വിദഗ്ധര്‍ക്ക് മലയാളം അറിയില്ലെന്നും കാട്ടിയാണ് സിഡി തിരിച്ചയച്ചത്.
തുടര്‍ന്നാണ് ഭരണതലപ്പത്തുള്ള ഉന്നതന്റെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തി സിഡിയില്‍ കൃത്രിമമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഉന്നതന്റെ നിര്‍ദേശം. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിനോട് ചേര്‍ത്ത് കംപ്യൂട്ടര്‍ സ്പീച്ച് സ്ഥാപിക്കുന്നതിന് ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ തുടങ്ങിയതേയുള്ളൂ. ഈ ലാബിലല്ലാതെ ചുണ്ടനങ്ങല്‍ പരിശോധന നടത്താനും കഴിയില്ല. കൂടാതെ പരിശോധന നടത്താന്‍ വിദഗ്ധ പരിശീലനവും ഉന്നത വിദ്യാഭ്യാസയോഗ്യതയും വേണം. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ ഇങ്ങനെയുള്ളവര്‍ ആരുമില്ലെന്നു മാത്രമല്ല, പുറത്തുനിന്ന് ആരെയും കൊണ്ടുവന്ന് പരിശോധന നടത്തിയിട്ടുമില്ല.
deshabhimani 070413
No comments:
Post a Comment