ടിവി ചാനലുകളില്‍ ഭരണപക്ഷവും പ്രതിപക്ഷവും പോലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പുതിരിഞ്ഞ് ഏറ്റുമുട്ടുന്നതെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണി. ഇവര്‍ ഇരിക്കുന്ന കൊമ്പുമുറിക്കുകയാണ്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്മണരേഖ വേണം. അതു കടക്കാന്‍ ആരും തയ്യാറാവരുതെന്നും ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ രാഷ്ട്രീയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കില്ലെന്ന് എ കെ ആന്റണി പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടവര്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ്. താന്‍ അവര്‍ക്കു മുന്നില്‍ നടക്കാനില്ല. അവര്‍ ആവശ്യപ്പെട്ടാല്‍ അവരോടൊപ്പം നടക്കാമെന്ന് ആന്റണി പറഞ്ഞു. അടുത്ത മൂന്നുകൊല്ലംകൂടി യുഡിഎഫിന് ഭരിക്കാനുള്ളതാണെന്ന് ഓര്‍ക്കണമെന്ന് തുടര്‍ന്ന് സംസാരിച്ച വയലാര്‍ രവി മുന്നറിയിപ്പു നല്‍കി. യുഡിഎഫിന്റെ കെട്ടുറപ്പ് കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ ഉണ്ടാവില്ല. ഘടകകക്ഷികളും ഇത് ശ്രദ്ധിക്കണം. ഇവര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിനെ ബാധിക്കും-രവി പറഞ്ഞു. പണ്ട് കോണ്‍ഗ്രസിലെ പ്രശ്നങ്ങളായിരുന്നു യുഡിഎഫിനെ ദുര്‍ബലപ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ചില ഘടകകക്ഷി നേതാക്കളാണ് മുന്നണിയെ തകര്‍ക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ പോക്കു പോയാല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലാകും.ഘടകകക്ഷികള്‍ക്ക് നിയന്ത്രണം അനിവാര്യമാണ്. ഇവരുടെ ചില നേതാക്കള്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എല്ലാ കാലവും കോണ്‍ഗ്രസ് മാത്രം ത്യാഗംചെയ്യുമെന്ന് ആരും കരുതേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും പങ്കെടുത്തു.
deshabhimani
No comments:
Post a Comment