വൈദ്യുതിബില്‍ ഓണ്‍ലൈനില്‍ അടയ്ക്കുന്ന സംവിധാനം ചൊവ്വാഴ്ചമുതല്‍ നിലവില്‍വരും. വൈദ്യുതിബോര്‍ഡിന്റെ ഔദ്യോഗിക വൈബ്സൈറ്റായ www.kseb.in ലെ പേ ബില്‍സ് ഓണ്‍ലൈന്‍ എന്ന ലിങ്കുവഴി കേരളത്തിലെ എല്ലാ ഇലക്ട്രിക്കല്‍ സെക്ഷനിലെയും വൈദ്യുതി ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റുവഴി നെറ്റ്ബാങ്കിങ്ങിലൂടെയും ഡെബിറ്റ്/വിസ, മാസ്റ്റര്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയും അടയ്ക്കാനുള്ള സൗകര്യമാണ് നിലവില്‍വരുന്നത്.
എസ്ബിഐ, എസ്ബിടി, ഫെഡറല്‍ബാങ്ക്, കനറബാങ്ക് തുടങ്ങി പ്രധാനപ്പെട്ട 36 ബാങ്കുകളില്‍ നെറ്റ്ബാങ്കിങ് അക്കൗണ്ടുള്ളവര്‍ക്ക് വൈദ്യുതിബില്‍ ഓണ്‍ലൈനായി അടയ്ക്കാം. വൈദ്യുതിബില്‍ അടയ്ക്കേണ്ട സെക്ഷന്‍ തെരഞ്ഞെടുത്ത്, കണ്‍സ്യൂമര്‍ നമ്പരും അടയ്ക്കേണ്ട ബില്ലിന്റെ നമ്പരും കൂടെ ഇ-മെയിലോ മൊബൈല്‍ നമ്പരോ നല്‍കിയാല്‍ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാനാകും. ബില്‍ അടച്ചതിന്റെ വിശദാംശങ്ങള്‍ എസ്എംഎസ് വഴി മൊബൈല്‍ നമ്പരിലും ഇ-മെയില്‍ വിലാസത്തിലും ലഭ്യമാകും. പണം അടച്ചതിന്റെ വിവരങ്ങള്‍ പ്രിന്റ് എടുക്കാന്‍സൗകര്യമുണ്ട്. ഓണ്‍ലൈനായി പണമടച്ച ഉപയോക്താക്കളുടെ വിശദാംശങ്ങള്‍ അടുത്ത ദിവസംതന്നെ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലഭ്യമാകും. ബില്ലില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിന് രേഖപ്പെടുത്തിയിരിക്കുന്ന തീയതിക്ക് രണ്ടുദിവസംമുമ്പുവരെ ഓണ്‍ലൈനായി പണം അടയ്ക്കാം.
deshabhimani 201413
No comments:
Post a Comment