Sunday, April 21, 2013
രാജ്യത്ത് സ്ത്രീ സുരക്ഷ ആശങ്കാജനകമെന്ന് പ്രധാനമന്ത്രി
രാജ്യത്ത് സ്ത്രീ സുരക്ഷ ആശങ്കാജനകമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ പര്യാപ്തമല്ലെന്നാണ് ഡല്‍ഹി സംഭവം തെളിയിക്കുന്നത്. അഴിമതി ഇല്ലാതാക്കാനും സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെപ്പോലെ വൈവിധ്യമുള്ള രാജ്യത്ത് അഴിമതി പൂര്‍ണമായി തടയുക എളുപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിഷ്ഠൂരമായ പീഡനത്തിനിരയായി ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നതായി എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി കെ ശര്‍മ അറിയിച്ചു. അതേസമയം അഞ്ച് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിലും കേസ് ഒതുക്കാന്‍ പൊലീസ് ശ്രമിച്ചതിലും പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡല്‍ഹി പൊലീസ് ആസ്ഥാനം മണിക്കൂറുകളോളം ഉപരോധിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയിലേക്കും പ്രതിഷേധം നീണ്ടു. പലയിടങ്ങളിലും ഗതാഗതം നിശ്ചലമായി.
പ്രതി ബിഹാര്‍ സ്വദേശി മനോജ്കുമാറിനെ(22) പട്നയില്‍ അറസ്റ്റു ചെയ്തു. ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിക്കാരനായ ഇയാള്‍ കുട്ടി മരിച്ചെന്നു കരുതി തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് മുങ്ങുകയായിരുന്നു. ഇയാള്‍ക്കൊപ്പം കൃത്യത്തില്‍ മറ്റാരെങ്കിലും പങ്കാളികളായിട്ടുണ്ടോ എന്ന് തുടരന്വേഷണത്തില്‍ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. മനോജിനെതിരെ വധശ്രമത്തിനുകൂടി കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കുട്ടികളെ ലൈംഗിക അക്രമത്തില്‍നിന്ന് രക്ഷിക്കാനുള്ള നിയമത്തിലെ വകുപ്പുപ്രകാരവും കേസ് ചുമത്തി.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment