Wednesday, October 2, 2013

പൊന്നാനി എംഇഎസ് കോളേജില്‍ എസ്എഫ്ഐക്ക് ചരിത്ര വിജയം

പൊന്നാനി എംഇഎസ് കോളേജില്‍ പതിനൊന്നാം തവണയും എസ്എഫ്ഐക്ക് ചരിത്ര വിജയം. ജനറല്‍ സീറ്റുകളില്‍ ഒമ്പതിലും എസ്എഫ്ഐ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന 47 ക്ലാസ് പ്രതിനിധികളില്‍ 42 എണ്ണവും എസ്എഫ്ഐ നേടി. നാലെണ്ണം യുഡിഎസ്എഫിനും ഒരെണ്ണം എസ്ഐഒക്കും ലഭിച്ചു. കോളേജിലെ എട്ട് അസോസിയേഷനുകളും എസ്എഫ്ഐ തൂത്തുവാരി. കലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലെ കോളേജുകളില്‍ സെപ്തംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടന്നെങ്കിലും വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പൊന്നാനി എംഇഎസിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.

വിജയിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊന്നാനി നഗരത്തില്‍ പ്രകടനം നടത്തി. ഭാരവാഹികള്‍: വിപിന്‍ വിജയ് (ചെയര്‍മാന്‍), എം ഹര്‍ഷല (വൈസ് ചെയര്‍പേഴ്സണ്‍), എം ഷെഫീഖ് (ജനറല്‍ സെക്രട്ടറി), എം കെ മിന്‍സിമോള്‍ (ജോ. സെക്രട്ടറി), പി പി ഷൈജു, സജിത്ത് സദാനന്ദന്‍ (യുയുസിമാര്‍), സി ഷിയാദ് (സ്റ്റുഡന്റ് എഡിറ്റര്‍), ഇ എസ് സനല്‍ (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), മുഹമ്മദ് അജ്മല്‍ (ജനറല്‍ ക്യാപ്റ്റന്‍).

പൊന്നാനി എംഇഎസ് കോളേജില്‍ എസ്എഫ്ഐ നേടിയ തിളക്കമാര്‍ന്ന വിജയം എംഎസ്എഫ് - കെഎസ്യു മുന്നണിയുടെയും മാനേജ്മെന്റിന്റെയും ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് തിരിച്ചടിയാണെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി. കഴിഞ്ഞ 16 വര്‍ഷമായി എസ്എഫ്ഐ മാത്രം വിജയിക്കുന്ന പൊന്നാനി എംഇഎസ് കോളേജില്‍ ഇത്തവണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാനേജ്മെന്റുമായി ചേര്‍ന്ന് യുഡിഎസ്എഫ് നടത്തിയ ശ്രമം ക്യാമ്പസിന്റെ ജനാധിപത്യസ്വഭാവത്തെ തകര്‍ക്കാനായിരുന്നു. ഈ നീക്കത്തിന് തിരിച്ചടിയാണീ വിജയം. പാര്‍ലമെന്ററി രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 47ല്‍ 42 സീറ്റിലും എസ്എഫ്ഐ വിജയിച്ചു.

എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു. ജില്ലയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഭാരവാഹികള്‍ക്കും വ്യാഴാഴ്ച രാവിലെ പത്തിന് സ്വീകരണം നല്‍കും. മലപ്പുറത്ത് നടക്കുന്ന ചടങ്ങ് മുന്‍ എംപി വിജയരാഘവന്‍ ഉദ്ഘാടനംചെയ്യും. എസ്എഫ്ഐ പൊന്നാനി ഏരിയകമ്മിറ്റിയും അഭിവാദ്യം ചെയ്തു. എം മെഹറൂഫ് അധ്യക്ഷനായി. യു ഷിജുലേഷ്, പി അലി എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment