Saturday, October 26, 2013

പ്രധാനമന്ത്രിക്ക് ഫോണും ഇ-മെയിലുമില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ്

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സ്വന്തം മൊബൈല്‍ഫോണും ഇ-മെയിലും ഇല്ലെന്ന് അദ്ദേഹത്തിന്റെ കാര്യാലയം. ഇവ രണ്ടും ഇല്ലാത്തതിനാല്‍ പ്രധാനമന്ത്രിയുടെ വ്യക്തി-ഔദ്യോഗികവിവരങ്ങള്‍ ചോര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കാര്യാലയം അവകാശപ്പെടുന്നു. അമേരിക്കന്‍ ചാരന്മാരെ ഭയമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്.

വൈറ്റ്ഹൗസ്, പെന്റഗണ്‍ തുടങ്ങിയ അധികാരകേന്ദ്രങ്ങള്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് ലോകത്തെ പ്രമുഖരാഷ്ട്രങ്ങളിലെ മുപ്പത്തഞ്ചോളം നേതാക്കളുടെ ഫോണ്‍, ഇ-മെയില്‍ രഹസ്യങ്ങള്‍ അമേരിക്കന്‍ ചാരന്മാര്‍ ചോര്‍ത്തുന്നുണ്ടെന്ന് "ഗാര്‍ഡിയന്‍" റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ഫോണ്‍, ഇ-മെയില്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ ചാരന്മാരെ ഭയമുണ്ടോയെന്ന ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഫോണും ഇ-മെയിലുമില്ലെന്ന മറുപടി ലഭിച്ചത്. പ്രധാനമന്ത്രിക്ക് സ്വകാര്യ ഇ-മെയില്‍ അക്കൗണ്ട് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കാര്യാലയത്തിന് ഇ-മെയില്‍ അക്കൗണ്ടുണ്ട്.

deshabhimani

No comments:

Post a Comment