പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയെക്കുറിച്ചോ നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ചോ വസ്തുനിഷ്ഠമായ ജ്ഞാനമില്ലാതെയാണ് ഡയറക്ടറുടെ അഭിപ്രായപ്രകടനം. എസ്എസ്എല്‍സി വിജയശതമാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം മികച്ചവിജയം നേടിയ കുട്ടികളെ പരഹസിക്കുന്നതിനു തുല്യമാണ്. പൊതുപരീക്ഷകള്‍പോലും ഇല്ലാതെ സ്കൂള്‍തല പരീക്ഷ നടത്തി മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കുന്ന സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകളുടെ വിജയം മികച്ചതാണെന്ന അഭിപ്രായം അതിശയിപ്പിക്കുന്നതാണ്. എസ്എസ്എല്‍സിക്ക് വീണ്ടും റാങ്ക് സമ്പ്രദായം ഏര്‍പ്പെടുത്തിയാലേ സമൂഹം ശ്രദ്ധിക്കൂ എന്ന അഭിപ്രായം പരീക്ഷാ കമീഷണര്‍ കൂടിയായ അദ്ദഹം നടത്താന്‍ പാടില്ലാത്തതായിരുന്നു.
കുട്ടികളുടെ എണ്ണം കുറഞ്ഞതിനെക്കുറിച്ചുള്ള വിലയിരുത്തല്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. നൂറിന് താഴെ അണ്‍-എയ്ഡഡ് സ്കൂളുകള്‍ ഉണ്ടായിരുന്ന ഘട്ടത്തിലാണ് 50 ലക്ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചിരുന്നത്. പൊതുവിദ്യാലയങ്ങള്‍ക്കുചുറ്റും ആയിരക്കണക്കിന് അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്കും സിബിഎസ്ഇ സ്കൂളുകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് കുട്ടികള്‍ കുറയാനിടയാക്കി എന്നത് ബോധപൂര്‍വം മറച്ചുവയ്ക്കുന്നു. പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരുപൈസപോലും അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ഡയറക്ടറുടെ അഭിപ്രായമെന്തന്നറിയാന്‍ സമൂഹത്തിന് താല്‍പ്പര്യം ഉണ്ടെന്നും ഡയറക്ടറുടെ കുറിപ്പ് പിന്‍വലിക്കണമെന്നും ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment