ആയിരക്കണക്കിനാളുകള്‍ സംഭവമറിഞ്ഞ് ആശുപത്രിയിലെത്തി. തിങ്കളാഴ്ച വൈകിട്ട് 4.30നാണ് അരുംകൊല നടന്നത്. ആലങ്ങാട് റോഡില്‍ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കുമ്പോഴാണ് അക്രമികളെത്തിയത്. അറിയപ്പെടുന്ന ആര്‍എസ്എസ് ക്രിമിനല്‍ പ്രശാന്ത്, ഒരു കാര്യംപറയാനുണ്ടെന്നുപറഞ്ഞ് ദീപുവിനെ ജോലി ചെയ്യുന്നതിനിടെ വിളിച്ചുകൊണ്ടുപോയി പിന്നില്‍നിന്ന് കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയാണ് ദീപു. ഒരുവര്‍ഷമായി കെഎസ്ഇബിയില്‍ കരാര്‍ തൊഴിലാളിയാണ്. ചുമട്ടുതൊഴിലാളിയായ രാമചന്ദ്രനാണ് അച്ഛന്‍. അമ്മ: ശാന്തകുമാരി. സഹോദരന്‍: സുരേഷ്ബാബു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍പോസ്റ്റ്മോര്‍ട്ടം നടത്തും. ഒറ്റപ്പാലം താലൂക്കില്‍ ചൊവ്വാഴ്ച സിപിഐ എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊലപാതകത്തെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അപലപിച്ചു.
ദീപുവിന്റെ കൊലപാതകം ആസൂത്രിതം
അമ്പലപ്പാറ കണ്ണമംഗലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ദീപുവിനെ ആര്‍എസ്എസ് ക്രിമിനല്‍സംഘം കുത്തിക്കൊന്ന സംഭവം ആസൂത്രിതം. കെഎസ്ഇബി കരാര്‍ത്തൊഴിലാളിയായ ദീപു ജോലി ചെയ്യുന്നിടത്ത് ബൈക്കിലെത്തിയ ക്രിമിനല്‍സംഘത്തില്‍നിന്ന് ഒരാള്‍, അറിയപ്പെടുന്ന ആര്‍എസ്എസ്ക്രിമിനലായ പ്രശാന്ത് സൗഹൃദത്തോടെ ദീപുവിനെ വിളിച്ചുകൊണ്ടുപോയാണ് കഴുത്തില്‍ കത്തി കുത്തിയിറക്കിയത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ അതിസൂക്ഷമമായാണ് കൊലപാതകം നടത്തിയത്. നീളമുള്ള, മൂര്‍ച്ചയേറിയ ആയുധം കഴുത്തില്‍ കുത്തി ഇറക്കുകയായിരുന്നു. കൊലപ്പെടുത്തുകയെന്ന ഉറച്ച തീരുമാനമാണ് അതിലൂടെ നടപ്പാക്കിയത്. രാവിലെമുതല്‍ വെയിലത്ത് ജോലി ചെയ്യുകയായിരുന്നു ദീപു. വൈകിട്ട് നാലയ്രക്ക് വൈദ്യുതപോസ്റ്റ് നാട്ടുന്നതിനായി കുഴിയെടുക്കുന്നതിനിടെ അവിടെവന്ന പ്രശാന്ത് ഒരുകാര്യം പറയാനുണ്ടെന്ന വ്യാജേനയാണ് വിളിച്ചുകൊണ്ടുപോയി കുത്തിവീഴ്ത്തിയത്. ഒന്നു പ്രതിരോധിക്കാന്‍പോലും ദീപുവിന് കഴിഞ്ഞില്ല. സംഭവമെന്തന്ന് സഹപ്രവര്‍ത്തകരും നാട്ടുകാരും അറിയുന്നതിനുമുമ്പേ അക്രമിസംഘം കടന്നുകളഞ്ഞു. നേതൃത്വത്തിന്റെ അറിവോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പാക്കിയതെന്ന് ഇതില്‍നിന്ന് വ്യക്തം.
സിപിഐ എമ്മിന് നല്ല അടിത്തറയുള്ള ഈ പ്രദേശത്ത് അരക്ഷിതാവസ്ഥയുണ്ടാക്കി സമാധാനം തകര്‍ക്കാനായി ആര്‍എസ്എസ്-ബിജെപി- ശിവസേന സംഘപരിവാര ശക്തികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമാണ് ദീപുവിന്റേത്. ഒരു പ്രകോപനവുമില്ലാതെയാണ് പ്രദേശത്ത് കൊലപാതകം നടത്തി നാടിന്റെ സ്വസ്ഥത കൊടുത്തുന്നത്. അടുത്തകാലത്തായി ജില്ലയിലെമ്പാടും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും സമാധാന അന്തരീക്ഷം തകര്‍ക്കാനും ആര്‍എസ്എസ്- ബിജെപി സംഘപരിവാരങ്ങളുടെ നേതൃത്വത്തില്‍ ശ്രമം നടന്നുവരികയാണ്. വടക്കഞ്ചേരി കണ്ണമ്പ്രയില്‍ ഡിവൈഎഫ് പ്രവര്‍ത്തകരെ മാരകമായി ആക്രമിക്കുകയും സിപിഐ എം പ്രവര്‍ത്തകന്റെ കട കത്തിക്കുകയും ചെയ്ത സംഭവമുണ്ടായി. മുണ്ടൂര്‍ ഭാഗത്തും ആക്രമണമുണ്ടായി. അതില്‍ ഒടുവിലത്തെ സംഭവമാണ് അമ്പലപ്പാറ കണ്ണമംഗലത്തേത്.
നഷ്ടമായത് ഏവര്‍ക്കും പ്രിയപ്പെട്ടവന്‍
ഒറ്റപ്പാലം: ദീപുവിലൂടെ കുടുംബത്തിന് നഷ്ടമായത് വീടിന്റെ അത്താണി. നാടിന് നഷ്ടമായത് എല്ലാവര്‍ക്കും പ്രിയപ്പെട്ട സാമൂഹ്യപ്രവര്‍ത്തകന്‍. ചുമട്ടുതൊഴിലാളിയായ രാമചന്ദ്രന്റെ രണ്ട് മക്കളില്‍ ഒരാളാണ് ദീപു. കെഎസ്ഇബിയില്‍ കരാര്‍ ജോലിയാണെങ്കിലും ദീപുവിന്റെ വരുമാനം കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. പ്രയാസങ്ങളില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും ആ കുടുംബം പതുക്കെ കരകയറുകയായിരുന്നു അതിനിടയിലാണ് ആര്‍എസ്എസ് ക്രിമിനല്‍സംഘം പ്രതീക്ഷകളാകെ തല്ലിത്തകര്‍ത്ത്ു ദീപുവിനെ കൊലക്കത്തിക്കിരയാക്കിയത്. നാട്ടില്‍ ദീപുവിനെകുറിച്ച് എല്ലാവര്‍ക്കും നല്ലതുമാത്രമേ പറയാനുള്ളൂ. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എല്ലാവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും സഹായിയായി വര്‍ത്തിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരാനായിരുന്ന ദീപു.
ദീപുവിന്റെ കഴുത്തില്‍ ആര്‍എസ്എസ് കാപാലികന്മാര്‍ കത്തികുത്തിയിറക്കിയെന്ന വാര്‍ത്തപരന്നതോടെ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പാര്‍ടി പ്രവര്‍ത്തകരും ഒഴുകിയെത്തുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെ നടന്ന കൊലപാതകത്തില്‍ എല്ലാവരും ഒരുപോലെ ഞെട്ടിത്തരിച്ചു. ചൊവ്വാഴ്ച മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പകല്‍ 12ഓടെ ചെറുതുരുത്തി പാലത്തിനടുത്തുനിന്ന് വിലാപയാത്രയായി അമ്പലപ്പാറയിലേക്ക് കൊണ്ടുവരും. സിപിഐ എം ജില്ലാ സെക്രട്ടിറിയറ്റ് അംഗങ്ങളായ പി കെ ശശി, പി കെ സുധാകരന്‍, ആര്‍ ചിന്നക്കുട്ടന്‍, ടി എന്‍ കണ്ടമുത്തന്‍, ടി കെ നാരായണദാസ്, എം ഹംസ എംഎല്‍എ, പി മമ്മിക്കുട്ടി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ പി സുധീര്‍, എം എ അരുണ്‍കുമാര്‍, ജില്ലാ പ്രസിഡന്റ് നിതിന്‍ കണിച്ചേരി, സെക്രട്ടറി കെ പ്രേംകുമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ ആശുപത്രിയില്‍ എത്തി.
deshabhimani
No comments:
Post a Comment