ജാതീയമായ അടിച്ചമര്‍ത്തലിനെതിരായ സമരവും വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവാണ് തമിഴ്നാട്ടിലെ സാമൂഹ്യനീതിക്കായുള്ള പ്രക്ഷോഭങ്ങളില്‍ കമ്യൂണിസ്റ്റ് ശക്തികളുടെ സമരത്തെ വേറിട്ടു നിര്‍ത്തുന്നതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തിന് തമിഴ്നാട്ടിലെ ജാതീയ അടിച്ചമര്‍ത്തലിനെതിരായ സമരങ്ങളുടെ പിതൃത്വം ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ അത്തരം സമരങ്ങളുടെ വര്‍ഗപരമായ ദൗര്‍ബല്യം മറച്ചുവയ്ക്കുകയാണ്. ജാതീയമായ അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള ശരിയായ വര്‍ഗപരമായ വിശകലനത്തിലൂടെ തമിഴ്നാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ പോരാട്ടങ്ങളെ മൈഥിലി ഉയര്‍ത്തിക്കാട്ടുന്നുണ്ടെന്ന് വൃന്ദ പറഞ്ഞു.
ജാതി, വര്‍ഗം, ചൂഷണം എന്നിവ സംബന്ധിച്ച് വിവിധ കാലഘട്ടങ്ങളില്‍ മൈഥിലി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പ്രസിദ്ധീകരിച്ചത്. ലെഫ്റ്റ്വേഡ് ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. തമിഴ്നാട്ടില്‍ ജാതീയതയ്ക്കും ചൂഷണത്തിനുമെതിരെ നടന്ന സമരങ്ങള്‍, അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സൈദ്ധാന്തികപ്രശ്നങ്ങള്‍ എന്നിവയാണ് വിഷയങ്ങള്‍. ചടങ്ങില്‍ ലേഖനങ്ങള്‍ സമാഹരിച്ച ഗീത ഹരിഹരന്‍, ഡോ. ഉമ ചക്രവര്‍ത്തി, മൈഥിലി ശിവരാമന്‍, മകള്‍ കല്‍പ്പന, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ എന്നിവരും പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അധിക വായനയ്ക്ക്
No comments:
Post a Comment