ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വലവിജയം
കൊല്ലം: ജില്ലയിലെ ഐടിഐകളില്‍ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. തെരഞ്ഞെടുപ്പ് നടന്ന ആറ് ഐടിഐകളില്‍ ആറിടത്തും എസ്എഫ്ഐ യൂണിയന്‍ നേടി. ചന്ദനത്തോപ്പ് ഐടിഐയില്‍ എസ്എഫ്ഐ-എഐഎസ്എഫ് മുന്നണിയായാണ് മത്സരിച്ചത്.
വിജയികള്‍ ചുവടെ: ചന്ദനത്തോപ്പ് ഗവ. ഐടിഐ: ചെയര്‍മാന്‍- റെല്‍ബിന്‍ വര്‍ഗീസ്, ജനറല്‍സെക്രട്ടറി-ശരത്, കൗണ്‍സിലര്‍-കിഷോര്‍. ഗവ. ബിടിസി ചന്ദനത്തോപ്പ്: ചെയര്‍മാന്‍- മണികണ്ഠന്‍, ജനറല്‍സെക്രട്ടറി- അജ്മല്‍, കൗണ്‍സിലര്‍- അശ്വതി. ഗവ. വനിത ഐടിഐ വെള്ളയിട്ടമ്പലം: ചെയര്‍പേഴ്സണ്‍- ബി എം അഖില, ജനറല്‍സെക്രട്ടറി- അഞ്ജു, കൗണ്‍സിലര്‍- ദിമ ദിമാങ്കുദന്‍. ഗവ. ഐടിഐ ചാത്തന്നൂര്‍: ചെയര്‍മാന്‍- അനൂബ്, ജനറല്‍സെക്രട്ടറി- അച്ചുചന്ദ്രന്‍, കൗണ്‍സിലര്‍-രാഹുല്‍ ആര്‍ നായര്‍. ഗവ. ഐടിഐ ഇളമാട്: ജനറല്‍സെക്രട്ടറി- അനില്‍രാജ്, കൗണ്‍സിലര്‍- ആര്യാദേവ്. ഗവ. ഐടിഐ തേവലക്കര: ചെയര്‍മാന്‍- എം മുജീബ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കും ആര്‍എസ്എസ്-എബിവിപി ഭീകരതയ്ക്കും ഐടിഐകളിലെ സംഘടനാസ്വാതന്ത്ര്യം നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനും എതിരായ വിദ്യാര്‍ഥികളുടെ വിധിയെഴുത്താണ് ഈ വിജയമെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ചന്ദനത്തോപ്പില്‍ നടന്ന വിജയാഹ്ലാദപ്രകടനം എസ്എഫ്ഐ ജില്ലാസെക്രട്ടറി ശ്യാം മോഹന്‍ ഉദ്ഘാടനംചെയ്തു.
മുഴുവന്‍ സീറ്റിലും എസ്എഫ്ഐ
ആലപ്പുഴ: ജില്ലയില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് ഐടിഐകളിലും മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞതവണ നഷ്ടമായ വയലാര്‍, തോട്ടപ്പള്ളി ഐടിഐ യൂണിയനുകള്‍ തിരിച്ചുപിടിച്ചു. പള്ളിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍ ഐടിഐകളിലും വിജയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥിവിരുദ്ധ നയങ്ങള്‍ക്കെതിരെയും ആര്‍എസ്എസ്-എബിവിപി സംഘടനകള്‍ ഉയര്‍ത്തുന്ന കഠാരരാഷ്ട്രീയത്തിനെതിരെയുമുള്ള വിദ്യാര്‍ഥികളുടെ വിധിയെഴുത്താണ് തെരഞ്ഞെടുപ്പ് വിജയമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ പ്രസിഡന്റ് ജയിംസ് സാമുവലും സെക്രട്ടറി ആര്‍ രാഹുലും അഭിവാദ്യംചെയ്തു.
ചെങ്ങന്നൂര്‍ ഗവ. ഐടിഐയിലെ വിജയികള്‍: മജ്നു ടി അരുണ്‍ (ചെയര്‍മാന്‍), ഉല്ലാസ് കൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), രാഹുല്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), അനില്‍പ്രകാശ് (സ്പോര്‍ട്സ് സെക്രട്ടറി), എ അനു (മാഗസിന്‍ എഡിറ്റര്‍), ആര്‍ അച്ചു (കൗണ്‍സിലര്‍). കായംകുളം ഗവ. ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍: എസ് ചന്തു (ചെയര്‍മാന്‍), കെ സേതു (ജനറല്‍ സെക്രട്ടറി), ആര്‍ ഗിരീഷ് (കൗണ്‍സിലര്‍), ജെ അനസ് (മാഗസിന്‍ എഡിറ്റര്‍), അബ്ദുള്‍ റിയാസ് (സെക്രട്ടറി കള്‍ച്ചറല്‍ അഫയേഴ്സ്), ഗോകുല്‍ പ്രശാന്ത് (ജനറല്‍ ക്യാപ്റ്റന്‍, സ്പോര്‍ട്സ്). വയലാര്‍ ഗവ. ഐ ടി ഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍: പി നിതിന്‍ (ചെയര്‍മാന്‍), ടി ആര്‍ ശശികല (ജനറല്‍ സെക്രട്ടറി), പി എസ് ഷാന്‍ (കൗണ്‍സിലര്‍), അഖില്‍ മുരളി (ജനറല്‍ ക്യാപ്റ്റന്‍), എന്‍ എ ഫാത്തിമ (കള്‍ച്ചറല്‍ അഫയേഴ്സ്), ടി അശ്വതി (മാഗസിന്‍ എഡിറ്റര്‍).
എസ്എഫ്ഐക്ക് ചരിത്രവിജയം
തൊടുപുഴ: ജില്ലയിലെ ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്രവിജയം. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കട്ടപ്പന, രാജാക്കാട്, ചെറുതോണി ഐടിഐകളിലാണ് എസ്എഫ്ഐ ഉജ്വലവിജയം നേടിയത്. രാജാക്കാട് ഐടിഐയില്‍ കെഎസ്യുവില്‍നിന്നാണ് എസ്എഫ്ഐ യൂണിയന്‍ ഭരണം പിടിച്ചെടുത്തത്. ഇവിടെ കെഎസ്യുവിന് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലുമായില്ല. എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് വിജയിച്ചത്. എ സി ഉമേഷ് (ചെയര്‍മാന്‍), ബിബിന്‍ ചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി), പ്രൈസ് ക്ലമന്റ് (ജനറല്‍ ക്യാപ്ടന്‍), ടോണി ജോസഫ് (മാഗസിന്‍ എഡിറ്റര്‍), അരുണ്‍ സുരേന്ദ്രന്‍ (കൗണ്‍സിലര്‍), ഷൈജു ആണ്ടവന്‍ (കള്‍ച്ചറല്‍ അഫയേഴ്സ്) എന്നിവരാണ് വിജയിച്ചത്.
എബിവിപി-കെഎസ്യു അക്രമത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാതെ പോയ കട്ടപ്പന ഐടിഐയില്‍ ഇക്കുറി എല്ലാ സീറ്റിലും എസ്എഫ്ഐ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. സുബിന്‍ കുമാര്‍ (ചെയര്‍മാന്‍), ഗിരീഷ് തോമസ് (ജനറല്‍ സെക്രട്ടറി), ജോസഫ് വര്‍ഗീസ് (ജനറല്‍ ക്യാപ്ടന്‍), മുജീബ് റഹ്മാന്‍ (മാഗസിന്‍ എഡിറ്റര്‍), ഉമേഷ് ഉദയന്‍ (കൗണ്‍സിലര്‍), ടി കെ ശ്രീനാഥ് (കള്‍ച്ചറല്‍ അഫയേഴ്സ്) എന്നിവരാണ് വിജയിച്ചത്. ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന ചെറുതോണി ഐടിഐയില്‍ എസ്എഫ്ഐ ആധികാരികവിജയമാണ് നേടിയത്. പാര്‍വതി ചന്ദ്രന്‍ (ചെയര്‍മാന്‍), ജിതിന്‍ മാത്യു (മാഗസിന്‍ എഡിറ്റര്‍), കെ വി വിഷ്ണു (കൗണ്‍സിലര്‍), എബി കെ ജോര്‍ജ് (കള്‍ച്ചറല്‍ അഫയേഴ്സ്) എന്നിവരാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തെതുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. എസ്എഫ്ഐക്ക് ചരിത്രവിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസലും പ്രസിഡന്റ് സജിമോനും അഭിവാദ്യം ചെയ്തു. വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കുന്ന പി ടി തോമസ് എംപി- പൊലീസ് കൂട്ടുകെട്ടിനെതിരായ വിജയമാണിതെന്ന് അവര്‍ പറഞ്ഞു.
ഐടിഐകളില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം
തൃശൂര്‍: ഐടിഐ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐ ഉജ്വല വിജയം നേടി. ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍, ദേശമംഗലം ഐടിഐകളില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചു. മണലൂര്‍ ഐടിഐയില്‍ യൂണിയനും നേടി. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതി ഭരണത്തിനും വര്‍ഗീയ, ഫാസിസ്റ്റ് ഭീകരതക്കുമെതിരേ അണിനിരക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തിങ്കളാഴ്ച ഐടിഐകളില്‍ ആഹ്ലാദ പ്രകടനം നടത്തും.
തെരഞ്ഞെടുക്കപ്പെട്ടവര്‍: ചാലക്കുടി ഐടിഐ: പി എ ഷെഫിന്‍ (ചെയര്‍മാന്‍), ഷാര്‍വിന്‍ വര്‍ഗീസ്(ജന. സെക്രട്ടറി), പി എ അനസ് (കൗണ്‍സിലര്‍), ടി എസ് സൂരജ്(കള്‍ച്ചറല്‍ സെക്രട്ടറി), അബ്ദുള്‍സലാം (മാഗസില്‍ എഡിറ്റര്‍), വി കെ വിഷ്ണു(ജന. ക്യാപ്റ്റന്‍). ചേലക്കര: അജേഷ്( ചെയര്‍മാന്‍), ഗ്രീഷ്മ (ജന.സെക്രട്ടറി), നിഷ (ആര്‍ട്സ്), സി രാജ് (എഡിറ്റര്‍), വിഷ്ണുപ്രസാദ് (സ്പോര്‍ട്സ്), അഭിലാഷ്(കൗണ്‍സിലര്‍). കൊടുങ്ങല്ലൂര്‍: വി എ സുഹൈല്‍ (ചെയര്‍മാന്‍), പി എച്ച് ജാഫര്‍ ജാസിന്‍ (ജന.സെക്രട്ടറി), ഇ എസ് തേജസ് (കൗണ്‍സിലര്‍), ടി ആര്‍ വിഷ്ണുപ്രിയ(എഡിറ്റര്‍), കെ എം ഷെയ്ക്ക്മുഹമ്മദ്(ജന.ക്യാപ്റ്റന്‍), കെ വി ഷൈബി (കള്‍ച്ചറല്‍ സെക്രട്ടറി). മണലൂര്‍: പി ബി രൂപേഷ് (ചെയര്‍മാന്‍), കെ പി പ്രണവ് (കൗണ്‍സിലര്‍), ടി പി സനില (കള്‍ച്ചറല്‍ സെക്രട്ടറി), എം എ അഭിജിത്ത് (എഡിറ്റര്‍), സതീഷ്മോനു(ജന. ക്യാപ്റ്റന്‍). മാള: എ എന്‍ നിഖില്‍(ചെയര്‍മാന്‍), കെ ജി ഗോകുല്‍ (ജന.സെക്രട്ടറി), നിഖില്‍ദാസ് (കൗണ്‍സിലര്‍), പി എ മുഹമ്മദ് ഷാഹിബ്(എഡിറ്റര്‍), ടിഎസ് ജിഷ്ണു(ജന. ക്യാപ്റ്റന്‍), കെ ഐ അര്‍ഷാദ് (കള്‍ച്ചറല്‍).
ഐടിഐ തെരഞ്ഞെടുപ്പ് എസ്എഫ്ഐക്ക് ഉജ്വല വിജയം
കോഴിക്കോട്: ഐടിഐ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. കെഎസ്യു, എംഎസ്എഫ്, എബിവിപി സഖ്യങ്ങളെ പരാജയപ്പെടുത്തിയാണ് സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഐടിഐകളില്‍ എസ്എഫ്ഐ വിജയം നേടിയത്. "വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതി ഭരണകൂടത്തിനുമെതിരെ വിധി എഴുതുക" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കുറുവങ്ങാട്, ബേപ്പൂര്‍, മാളിക്കടവ്, തിരുവമ്പാടി, വില്യാപ്പള്ളി, മണിയൂര്‍, വളയം ഐടിഐകളില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റിലും വിജയിച്ചു. തിരുവമ്പാടി ഐടിഐയില്‍ നേരത്തെ തന്നെ എസ്എഫ്ഐ മുഴുവന്‍ സീറ്റിലും എതിരില്ലാതെ വിജയിച്ചിരുന്നു. ആകെയുള്ള എട്ട് യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ എട്ടും എസ്എഫ്ഐ നേടി. എസ്എഫ്ഐക്ക് ഉജ്വല വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ പ്രസിഡന്റ് ടി കെ സുമേഷും ജില്ലാസെക്രട്ടറി വി കെ കിരണ്‍രാജും അഭിവാദ്യംചെയ്തു.
യൂണിയന്‍ ഭാരവാഹികള്‍- തിരുവമ്പാടി: ചെയര്‍മാന്‍ - കെ എം അര്‍ഷാദ്. ജനറല്‍ സെക്രട്ടറി - കെ അനുശ്രീ. കൗണ്‍സിലര്‍- കെ പി ബിജുന്‍. ജനറല്‍ ക്യാപ്റ്റന്‍- മിഥുന്‍. ആര്‍ട്സ് - കെ വി വിഷ്ണു. എഡിറ്റര്‍- സിറാജുദ്ദീന്‍. ബേപ്പൂര്‍: ചെയര്‍മാന്‍- സുനേഷ്. ജനറല്‍സെക്രട്ടറി- അയന. കൗണ്‍സിലര്‍- ജിഷ്ണു കെ ഷാജി. ജനറല്‍ ക്യാപ്റ്റന്‍- ഷോബിലാല്‍. ആര്‍ട്സ് സെക്രട്ടറി- മനുലാല്‍. എഡിറ്റര്‍- നീതുകൃഷ്ണ.മാളിക്കടവ്: ചെയര്‍മാന്‍- വിഷ്ണുദേവ്. ജനറല്‍സെക്രട്ടറി- മിഥുന്‍രാജ്. കൗണ്‍സിലര്‍- സരുണ്‍. ജനറല്‍ ക്യാപ്റ്റന്‍- രൂപേഷ്. ആര്‍ട്സ് സെക്രട്ടറി- ഷിബിലു. എഡിറ്റര്‍- അശ്വിന്‍ദാസ്. കുറുവങ്ങാട്: ചെയര്‍മാന്‍- പി പി മുഹമ്മദ്. ജനറല്‍സെക്രട്ടറി- എസ് എസ് സോണ. കൗണ്‍സിലര്‍: കെ എം അഞ്ജലി. ഫൈനാര്‍ട്സ് സെക്രട്ടറി- അനുഷിദ്. എഡിറ്റര്‍- നിധിന്‍. ക്യാപ്റ്റന്‍- വി സാഗില്‍. വളയം: ചെയര്‍മാന്‍ - കെ കെ രഗിന്‍ലാല്‍. ജനറല്‍ സെക്രട്ടറി- കെ ടി അരുണ്‍. കൗണ്‍സിലര്‍ - വി കെ അപര്‍ണ. ആര്‍ട്സ് സെക്രട്ടറി- എം കെ അനുരാഗ്. ക്യാപ്റ്റന്‍: ആര്‍ എസ് മിഥുന്‍. എഡിറ്റര്‍: വൈഷ്ണ. മണിയൂര്‍: ചെയര്‍മാന്‍ എന്‍ പി വിനൂപ്. ജനറല്‍സെക്രട്ടറി- പി എം വിഷ്ണു. കൗണ്‍സിലര്‍- അതുല്‍. ജനറല്‍ ക്യാപ്റ്റന്‍- കെ എം വിപിന്‍. ആര്‍ട്സ് സെക്രട്ടറി- വൈകുണ്ഠനാഥ്. എഡിറ്റര്‍- അശ്വതി. വില്യാപ്പള്ളി: ചെയര്‍മാന്‍-ടി കെ അഖില്‍. ജനറല്‍സെക്രട്ടറി- കെ പി അരുണ്‍. കൗണ്‍സിലര്‍: പി പി കെ വിപിന്‍. ജനറല്‍ ക്യാപ്റ്റന്‍- എന്‍ സനൂപ്. ആര്‍ട്സ് സെക്രട്ടറി- പി മിഥുന്‍. എഡിറ്റര്‍- എം ഹര്‍ഷ.
ഐടിഐ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് വന്‍ വിജയം
കല്‍പ്പറ്റ: ഐടിഐ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. ആകെയുള്ള രണ്ട് ഐടിഐകളിലും എസ്എഫ്ഐ മിന്നുന്ന വിജയം നേടി. പുളിയാര്‍മല കെഎംഎം ഐടിഐ യൂണിയന്‍ എസ്എഫ്ഐ തിരിച്ചുപിടിച്ചു. ബത്തേരി വനിത ഐടിഐയിലും മികച്ചവിജയം നേടി. രണ്ടിടത്തും കെഎസ്യു- എംഎസ്എഫ്- എസ്എസ്ഒ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. കെഎംഎം ഐടിഐയില്‍ യുഡിഎസ്എഫ് എബിവിപിയുമായി കൂട്ടുചേര്‍ന്നാണ് മത്സരിച്ചത്. പല സീറ്റുകളിലും എബിവിപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. കെഎസ്യു-എസ്എസ്ഒ-എംഎസ്എഫ് സംഖ്യം തെരഞ്ഞെടുപ്പില്‍ പണം വാരിക്കോരി ചെലവഴിച്ചു. എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു യുഡിഎസ്എഫിന്റെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിലും എംഎല്‍എ പങ്കെടുത്തു. എബിവിപിയുടെ വോട്ട് വാങ്ങാനും പണം ചെലവിട്ടു. ഇതെല്ലാം മറികടന്നായിരുന്നു എസ്എഫ്ഐയുടെ തകര്‍പ്പന്‍ ജയം.
വിജയികള്‍: കെഎംഎം ഐടിഐ-വി ആര്‍ സനുപ്രസാദ് (ചെയര്‍മാന്‍), ഇ കെ മുഹമ്മദ് യാസിന്‍(ജനറല്‍ സെക്രട്ടറി), എം പി മുര്‍ഷിദ് (കൗണ്‍സിലര്‍), ആര്‍ അരുണ്‍ (മാഗസിന്‍ എഡിറ്റര്‍), പി വി സഫീര്‍(ജനറല്‍ ക്യാപ്റ്റന്‍). ബത്തേരി വനിത ഐടിഐ: കെ എം ടിന്റു (ജനറല്‍ സെക്രട്ടറി), കെ അനുപമ (കൗണ്‍സിലര്‍), പി ടി ജസീല (സെക്രട്ടറി, കള്‍ച്ചറല്‍ അഫയേഴ്സ്), ഉണ്ണിമായ (മാഗസിന്‍ എഡിറ്റര്‍). വിജയികളെ ആനയിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടത്തി. 2013-14 അധ്യയന വര്‍ഷം സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും എസ്എഫ്ഐ നേടിയ വന്‍ വിജയത്തിന്റെ തുടര്‍ച്ചയാണ് ഐടിഐകളിലെ വിജയം. വിദ്യഭ്യാസകച്ചവടത്തിനും അഴിമതി ഭരണത്തിനുമെതിരെയുള്ള വിദ്യാര്‍ഥികളുടെ വിധിയെഴുത്തായി തെരഞ്ഞെടുപ്പുകള്‍.
deshabhimani
No comments:
Post a Comment