തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ പദ്ധതികളെ മുഖ്യമന്ത്രി ജയലളിതയുടെ വിശേഷണമായ 'അമ്മ' എന്ന പേര് ചേര്‍ത്ത് വിളിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി. സര്‍ക്കാരിന്റെ കുപ്പിവെള്ള, ഭക്ഷണവിതരണ പദ്ധതിക്ക് അമ്മ മിനറല്‍ വാട്ടര്‍ ആന്‍ഡ് ക്യാന്റീന്‍ പ്രോഗ്രാം എന്നു പേര് നല്‍കിയതിനെതിരെയാണ് ഹര്‍ജി.
തമിഴില്‍ അമ്മ എന്ന വാക്കിനര്‍ഥം അമ്മയെന്നോ ദേവിയെന്നോ ആണെന്നും ഇത് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പേരിടാനായി ഉപയോഗിക്കരുതെന്നും ''ട്രാഫിക് ''രാമസ്വാമി എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജയലളിത എന്ന പേരില്‍ സത്യവാചകം ചൊല്ലിയാണ് മുഖ്യമന്ത്രി അധികാരമേറ്റെടുത്തതെന്നും അമ്മയെന്ന പേരിലല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നടപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ രാഷ്ട്രീയ നേതാക്കള്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനായി ഉപയോഗിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നടപ്പാതകളിലും ബസ് സ്റ്റാന്‍ഡുകളിലും ബസുകളിലുമെല്ലാം മുഖ്യമന്ത്രി ജയലളിതയുടെയോ എഐഎഡിഎംകെ പാര്‍ട്ടിയുടെയോ ചിത്രം പതിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം രാമസ്വാമി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.'
janayugom
No comments:
Post a Comment