Saturday, November 30, 2013

വീരേന്ദ്രകുമാറിന്റെ പാര്‍ടി നിയമവിരുദ്ധമെന്നതിന് കൂടുതല്‍ തെളിവ്

എം പി വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാര്‍ടി രൂപീകരിച്ചത് നിയമവിരുദ്ധമായാണെന്നതിന് കൂടുതല്‍ തെളിവ്. പുതിയ പാര്‍ടി രൂപീകരണത്തിനെതിരെ പാലോട് സന്തോഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് വീരേന്ദ്രകുമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ വിശദീകരണത്തിലാണ് തെളിവുകള്‍.

കഴിഞ്ഞ മെയ് 24നു വീരേന്ദ്രകുമാര്‍ കമീഷന് നല്‍കിയ വിശദീകരണത്തില്‍ 2010 ആഗസ്ത് ആറിന് ജനതാദള്‍ സെക്കുലറിന് രണ്ട് എംഎല്‍എമാര്‍ കേരളഘടകത്തിലുണ്ടെന്ന് പറയുന്നു. ജനതാദള്‍ സെക്കുലര്‍ കേരളഘടകം മുഴുവന്‍ 2010 ആഗസ്ത് ആറിന് സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റില്‍ ലയിച്ചെന്ന് വീരേന്ദ്രകുമാര്‍ വ്യാജ മിനിറ്റ്സുണ്ടാക്കിയിരുന്നു. ഈ മിനിറ്റ്സ് നിലനില്‍ക്കെയാണ് രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജനതാദളില്‍ തുടരുന്നതായി തെരഞ്ഞെടുപ്പു കമീഷനെ രേഖാമൂലം അറിയിച്ചത്. കമീഷന് നല്‍കിയ വിശദീകരണത്തില്‍ സോഷ്യലിസ്റ്റ് ജനത രൂപീകരണയോഗത്തില്‍ പങ്കെടുത്ത 118 പേരുടെ തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ രേഖയും നോട്ടറി ഒപ്പും സീലും വച്ചിട്ടുണ്ട്. 118 പേരുടെയും തിരിച്ചറിയല്‍ രേഖ സാക്ഷ്യപ്പെടുത്തിയത് ഒരേ നോട്ടറിയാണ്. എന്നാല്‍, കമീഷന് നല്‍കിയ 118 പേരുടെ സത്യവാങ്മൂലത്തില്‍ പറയുന്നത് അവര്‍ സോഷ്യലിസ്റ്റ് ജനതാദള്‍ അംഗങ്ങളാണെന്നും മറ്റൊരു പാര്‍ടിയിലും അംഗങ്ങളല്ലെന്നുമാണ്. ഇല്ലാത്ത യോഗങ്ങള്‍ ചേര്‍ന്നതായും മിനിറ്റ്സ് എഴുതിയുണ്ടാക്കിയിരുന്നു. ഒരാള്‍ തന്നെയാണ് 118 പേരുകളെഴുതി ഒപ്പിട്ടതെന്നും വ്യക്തമായതാണ്.

കേന്ദ്ര വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ വ്യാജ പാര്‍ടിരൂപീകരണത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന് സന്തോഷ് വീണ്ടും പരാതി അയച്ചു. വീരന്റെ വ്യാജ പാര്‍ടിക്കെതിരെ നിയമനടപടി തുടരുമെന്നും സന്തോഷ് അറിയിച്ചു. പാര്‍ടിവിരുദ്ധ പ്രവര്‍ത്തനത്തിന് 2009 ജൂലൈയിലാണ് വീരനെ ജനതാദള്‍ സെക്കുലര്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് എച്ച് ഡി ദേവഗൗഡ നീക്കിയത്. പിന്നീട് മാതൃഭൂമി ജീവനക്കാരെ പ്രസിഡന്റും സെക്രട്ടറി ജനറലുമാക്കി ഒരു പാര്‍ടി തട്ടിക്കൂട്ടിയ വീരന്‍ ജനതാദള്‍ സെക്കുലര്‍ കേരളഘടകം ഈ വ്യാജ പാര്‍ടിയില്‍ ലയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 2010 ആഗസ്ത് ആറിനായിരുന്നു ഈ ലയനം

deshabhimani

No comments:

Post a Comment