Wednesday, November 27, 2013

ഒരുമനയൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തു

തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ കരുവാരക്കുണ്ട് വാര്‍ഡിലെ ഉപത്തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു.എല്‍ഡിഎഫിലെ വി എം ജാഷി യുഡിഎഫിലെ കെ ഹംസയെ 27 വോട്ടിന് പരാജയപ്പെടുത്തിയാണ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.

കോട്ടയം രാമപുരം പഞ്ചായത്തിലെ ചിറകണ്ടം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലായി. നിലവില്‍ കേരളകോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും രണ്ട് ചേരിയിലാണ്. രണ്ട് കേരളകോണ്‍ഗ്രസ് പി സി തോമസ് വിഭാഗം അംഗങ്ങളുടെ പിന്തുണയില്‍ 10 അംഗങ്ങളുമായാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ഭരണസഖ്യത്തിനും കേരള കോണ്‍ഗ്രസ് എമ്മിനും 9 സീറ്റായി. എല്‍ഡിഎഫിന് ഇവിടെ സീറ്റില്ല.തൃശൂരിലെ ചൊവ്വന്നൂരിലെ പുതുശ്ശേരി സൗത്ത് എട്ടാം വാര്‍ഡിലും എല്‍ഡിഎഫ് യുഡിഎഫിന്റെ സീറ്റ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ പി കെ ശാന്ത 240 വോട്ടിനാണ് കോണ്‍ഗ്രസിലെ മിജി ലോറന്‍സിനെ പരാജയപ്പെടുത്തിയത്.

എറണാകുളം ചോറ്റാനിക്കരയിലെ കിടങ്ങയത്ത് യുഡിഎഫിന്റെ സിറ്റിങ്ങ്് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ കെ കെ സിജു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ ജെ ജോര്‍ജിനെയാണ് തോല്‍പിച്ചത്. പ്രസിഡന്റ് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.പിണ്ടിമനയിലെ മുത്തംകുഴിയില്‍ 11-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ലീല ജോര്‍ജ് യുഡിഎഫിലെ ആലീസ് വര്‍ഗീസിനെ 99 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

സംസ്ഥാനത്ത് ഇരുപത്തിമൂന്ന് വാര്‍ഡുകളിലാണ് 26 ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. 14 സീറ്റുകളില്‍ യുഡിഎഫും എട്ട് സീറ്റുകളില്‍ എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു.
തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരനഗരസഭയിലെ മൂന്ന്കല്ലിന്‍മൂട് വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഐ എമ്മിലെ ആര്‍ എസ് രാജേഷാണ് 268 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഇവിടെ യുഡിഎഫിലെ മോഹന്‍ലാല്‍ മൂന്നാംസ്ഥാനത്താണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലമ്പലത്ത് യുഡിഎഫിലെ രജീന നസീര്‍ വിജയിച്ചു.

കൊല്ലം ജില്ലാ പഞ്ചായത്തിലെ തൊടിയൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി ശ്രീകല വേണുഗോപാല്‍ വിജയിച്ചു. 7576 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തൃക്കോവില്‍വട്ടത്തെ പാങ്കോണം ഒമ്പതാം വാര്‍ഡില്‍ എല്‍ഡിഎഫ് സിപിഐ എം സ്ഥാനാര്‍ത്ഥി എം ശശീധരന്‍പിള്ള വിജയിച്ചു. മണ്‍ട്രോ തുരുത്ത് പഞ്ചായത്തിലെ പട്ടംതുരുത്ത് 13-ാം വാര്‍ഡില്‍ യുഡിഎഫിലെ ഉഷ ഷൈലോക്ക് ജയിച്ചു. എല്‍ഡിഎഫിലെ പുഷ്പ്പമ്മയെയാണ് പരാജയപ്പെടുത്തിയത്.എറണാകുളംഎടയ്ക്കാട്ടുവയലിലെ വിഡാങ്ങരയില്‍ യുഡിഎഫിലെ റീജ ബാബു വിജയിച്ചു. കെ ആര്‍ പ്രശാന്തായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

കോട്ടയം ചിറക്കടവിലെ ഗ്രാമദീപം ആറാം വാര്‍ഡില്‍ ബിജെപിയിലെ വി ജി റെജി വിജയിച്ചു. എല്‍ഡിഎഫിലെ പി വി ദാസിനെയാണ് പരാജയപ്പെടുത്തിയത് യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.കോട്ടയം കൊഴുവനാല്‍ പഞ്ചായത്തിലെ ടൗണ്‍ വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ ലിസി ജോര്‍ജ് വിജയിച്ചു. കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി.

മലപ്പുറം പൊന്നാനി നഗരസഭയിലെ വണ്ടിപ്പേട്ട 34-ാം വാര്‍ഡില്‍ യുഡിഎഫിലെ ഷഹനാസ് വിജയിച്ചു. തിരൂര്‍ നഗരസഭയിലെ പെരുവഴിയമ്പലം അഞ്ചാം വാര്‍ഡില്‍ യുഡിഎഫിലെ കെ മിസാബും , തൃക്കലങ്ങോട് പഞ്ചായത്തിലെ 21-ാം വാര്‍ഡില്‍ യുഡിഎഫിലെ സഞ്ജീവ് കുമാറും മറാക്കരയിലെ കല്ലാര്‍മംഗലത്ത് യുഡിഎഫിലെ വി പി ബഷീറും വിജയിച്ചു.

കോഴിക്കോട് നടുവണ്ണൂരിലെ കരുമ്പാപ്പൊയില്‍ യുഡിഎഫ് സ്വതന്ത്രന്‍ നിരവത്ത് അശോകന്‍ വിജയിച്ചു. കണ്ണൂര്‍ വളപട്ടണത്തെ നഗരത്തില്‍ യുഡിഎഫിലെ വി ബാലകൃഷ്ണന്‍ വിജയിച്ചു. എല്‍ഡിഎഫിലെ എം കെ ശശീന്ദ്രനേക്കാള്‍ 9 വോട്ടിനാണ് ജയം. വയനാട്  കണിയാമ്പറ്റയിലെ കമ്പളക്കാട് വെസ്റ്റ് 13-ാം വാര്‍ഡില്‍ യുഡിഎഫിലെ സിന്ധു രവീന്ദ്രന്‍ ജയിച്ചു. കാസര്‍ഗോഡ് പൈവളിഗെയിലെ സിന്തെടുക്കയില്‍ എല്‍ഡിഎഫിലെ റസിയ വിജയിച്ചു പടന്നയിലെ പടന്ന സെന്ററില്‍ യുഡിഎഫ് വിജയിച്ചു

ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് 8 സീറ്റ്

തിരു: സംസ്ഥാനത്തെ 23 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് എട്ടും യുഡിഎഫിന് പതിനാലും ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു. മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച ചോറ്റാനിക്കര പഞ്ചായത്തിലെ കിടാങ്ങയം, ഒരുമനയൂരിലെ കരുവാരക്കുണ്ട്, ചൊവ്വന്നൂരിലെ പുതുശ്ശേരി സൗത്ത് വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

കൊല്ലം ജില്ലാപഞ്ചായത്തിലെ തൊടിയൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം ലഭിച്ചു. ഇവിടെ സിപിഐയിലെ ശ്രീലേഖ വേണുഗോപാല്‍ 7576 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര നഗരസഭയിലെ മൂന്നുകല്ലിന്‍മൂട്ടില്‍ സിപിഐ എമ്മിലെ ആര്‍ എസ് രാജേഷ് 261 വോട്ടിനും വിജയിച്ചു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

പൊന്നാനി നഗരസഭയിലെ വണ്ടിപ്പേട്ടയില്‍ മുസ്ലിംലീഗിലെ ഷഹാനാസ് ഹൈദരാലിയും തിരൂര്‍ പെരുവഴിയമ്പലത്തില്‍ ലീഗിലെ പി പി മിസ്ഹബും വിജയിച്ചു. തൃശൂര്‍ ഒരുമനയൂരിലെ കരുവാരക്കുണ്ട് വാര്‍ഡിലെ വിജയത്തോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. കോട്ടയം രാമപുരം പഞ്ചായത്തിലെ ചിറക്കുണ്ടം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് കേരളകോണ്‍ഗ്രസ് എം പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലായി.

പഞ്ചായത്ത് വാര്‍ഡുകളില്‍ ജയിച്ചവര്‍: തിരുവനന്തപുരം: ഒറ്റൂര്‍ കല്ലമ്പലം- റഹ്നാ നസീര്‍ (യുഡിഎഫ്) കൊല്ലം: തൃക്കോവില്‍വട്ടം പാങ്കോണം- എം ശശിധരന്‍പിള്ള (സിപിഐ എം), മണ്‍ട്രോ തുരുത്ത് പെരുങ്ങാലം- ഉഷ ഷൈലോക്ക് (യുഡിഎഫ്), പത്തനംതിട്ട: റാന്നി തെക്കേപ്പുറം- വാസുദേവന്‍ (യുഡിഎഫ്) കോട്ടയം: രാമപുരം ചിറകണ്ടം- എബ്രഹാം സ്കറിയ (കേരള കോണ്‍ഗ്രസ് എം), കൊഴുവനാല്‍ കൊഴുവനാല്‍ ടൗണ്‍- ജെസ്സി ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), ചിറക്കടവിലെ ഗ്രാമദീപം- വി ജി റജി (ബിജെപി), എറണാകുളം: ചോറ്റാനിക്കര കിടങ്ങയം- കെ കെ സിജു (സിപിഐ എം), എടയ്ക്കാട്ടുവയലിലെ വിഡാങ്ങര- റീജ ബാബു (യുഡിഎഫ്), പിണ്ടിമന മുത്തംകുഴി- ലീല ജോര്‍ജ് (സിപിഐ എം), തൃശൂര്‍: ഒരുമനയൂരിലെ കരുവാരക്കുണ്ട്- വി എം ജാഷിം (എല്‍ഡിഎഫ്), ചൊവ്വന്നൂര്‍ പുതുശ്ശേരി സൗത്ത്- പി കെ ശാന്ത (സിപിഐ എം), മലപ്പുറം: തൃക്കലങ്ങോട്- വി സഞ്ജീവ്കുമാര്‍ (യുഡിഎഫ്), മറാക്കര കല്ലാര്‍മംഗലം- വി പി ബഷീര്‍ (യുഡിഎഫ്), കോഴിക്കോട്: നടുവണ്ണൂര്‍ കരുമ്പാപ്പൊയില്‍- അശോകന്‍ നെരോത്ത് (യുഡിഎഫ്), വയനാട്: കണിയാമ്പറ്റ കമ്പളക്കാട് വെസ്റ്റ്- സിന്ധു രവീന്ദ്രന്‍ (ലീഗ്), കണ്ണൂര്‍: വളപട്ടണത്തെ നഗരം- വി ബാലകൃഷ്ണന്‍ (യുഡിഎഫ്), കാസര്‍കോട്: പൈവളിഗെയിലെ സിന്തെടുക്ക- എം പി റസിയ (സിപിഐ എം), പടന്നയിലെ പടന്ന സെന്റര്‍- ടി എം സി കുഞ്ഞബ്ദുള്ള (ലീഗ്).

deshabhimani

No comments:

Post a Comment