കളമശേരി: ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഫാക്ടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സോവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാക്ട് സംരക്ഷണസംഗമവും മഹാറാലിയും നടത്തി. കളമശേരി പ്രീമിയര്‍ ജങ്ഷനു സമീപം ചാക്കോള ഗ്രൗണ്ടില്‍ ചേര്‍ന്ന സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു.
കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കേണ്ടത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെയും കാര്‍ഷികമേഖലയെയും പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരംതേടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കുന്നതിന് താന്‍ മുമ്പിലുണ്ടാകുമെന്നും വി എസ് ഉറപ്പുനല്‍കി. ഐഎന്‍ടിയുസി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജിത് തറയില്‍ അധ്യക്ഷനായി. സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള വിഷയാവതരണം നടത്തി.
ഫാക്ടിനായി വിദഗ്ധ ഏജന്‍സിയായ ഡിയോലൈറ്റ് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച പ്രത്യേക സാമ്പത്തിക പാക്കേജിന് അംഗീകാരം നല്‍കുക, 300 കോടി രൂപയുടെ സോഫ്റ്റ് ലോണ്‍ അനുവദിക്കുക, 441 കോടി രൂപ ഇക്വിറ്റിയായി കണക്കാക്കുകയോ എഴുതിത്തള്ളുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ സേവ് ഫാക്ട് കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് സേവ് ഫാക്ട് ആക്ഷന്‍ കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. വിവിധ ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും നേതാക്കള്‍ സംരക്ഷണസംഗമത്തില്‍ സംസാരിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ പി ധനപാലന്‍ എംപി, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം, കേന്ദ്ര പൊതുമേഖലാ ഓഫീസര്‍മാരുടെ അഖിലേന്ത്യാ സെക്രട്ടറി (എന്‍സിഒഎ) ബേബി തോമസ്, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍മാസ്റ്റര്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, അന്‍വര്‍ സാദത്ത് എംഎല്‍എ, ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ ജോസഫ് ആന്റണി, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എന്‍ നഗരേഷ്., ഫാക്ട് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ എസ് കേശവന്‍നമ്പൂതിരി, ഫാക്ട് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി റാഫേല്‍ എന്നിവര്‍ സംസാരിച്ചു. ഫാക്ട് സംരക്ഷണ മഹാസംഗമത്തിനു മുമ്പായി ഫാക്ടിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും സമീപ ഫാക്ടറിയിലെ ജീവനക്കാരുള്‍പ്പെടെ നൂറുകണക്കിന് സ്ത്രീകളടക്കം അണിനിരന്ന കൂറ്റന്‍ തൊഴിലാളി പ്രകടനം കളമശേരി ടിവിഎസ് ജങ്ഷനില്‍നിന്ന് ആരംഭിച്ചു. ഫാക്ട് ഫുട്ബോള്‍ അക്കാദമിയിലെയും ബാസ്കറ്റ് ബോള്‍ അക്കാദമിയിലെയും കുട്ടികള്‍ കായികവേഷത്തില്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
deshabhimani
No comments:
Post a Comment