കൊച്ചി: വിദേശബാങ്കുകള്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്ന റിസര്‍വ്ബാങ്ക് നയത്തില്‍ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി)യുടെ ആഭിമുഖ്യത്തില്‍ എറണാകുളം റിസര്‍വ് ബാങ്ക് ഓഫീസിനുമുന്നില്‍ ബാങ്ക് ജീവനക്കാര്‍ ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍ ഉദ്ഘാടനംചെയ്തു. ഇന്ത്യയുടെ സാമ്പത്തികമേഖല വിദേശമൂലധനത്തിന് അടിയറവയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മാണി തോമസ് അധ്യക്ഷനായി. സെക്രട്ടറി എസ് ഗോകുല്‍ദാസ്, സി കെ സുബ്രഹ്മണ്യന്‍(ബിഎസ്എന്‍എല്‍ഇയു), സി ബി വേണുഗോപാല്‍(കെഎസ്ജിഐഇയു), ഒ സി ജോയ്(കോണ്‍ഫെഡറേഷന്‍), കൃഷ്ണപ്രസാദ്, എസ് എസ് അനില്‍, കെ എസ് രവീന്ദ്രന്‍, ഷാജു ആന്റണി, എ എ ജോണ്‍സണ്‍, എം കെ സന്തോഷ്, കെ എസ് രമ എന്നിവര്‍ സംസാരിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ സംഘടനാ ഭാരവാഹികള്‍ ധര്‍ണയില്‍ പങ്കെടുത്തു.
ശമ്പളപരിഷ്കരണ കരാര്‍ ത്വരിതപ്പെടുത്തുക, വിദേശ ബാങ്കുകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും യഥേഷ്ടം ബാങ്ക് തുടങ്ങാന്‍ അനുവാദം നല്‍കുന്ന നയം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഐക്യവേദിയായ യുഎഫ്ബിയു ഡിസംബര്‍ 19ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
ബാങ്കിങ് ലൈസന്‍സ് അപേക്ഷ ടാറ്റ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ബാങ്കിങ് ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ ടാറ്റ സണ്‍സ് പിന്‍വലിച്ചു. അപേക്ഷ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ടാറ്റാ സണ്‍സിന്റെ ആവശ്യം അംഗീകരിച്ചതായി റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. ബാങ്കിങ് ലൈസന്‍സിനായി മൊത്തം 26 അപേക്ഷയാണ് ലഭിച്ചത്. ജനുവരിയില്‍ തീരുമാനം ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കെയാണ് ടാറ്റ സണ്‍സിന്റെ പിന്മാറ്റം. ടാറ്റ കമ്പനിക്ക് നിലവിലുള്ള സംവിധാനം പര്യാപ്തമാണെന്ന് അവര്‍ അറിയിച്ചതായി റിസര്‍വ് ബാങ്ക് വിശദീകരിച്ചു.
deshabhimani
No comments:
Post a Comment