കരിമണല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിലെ ചില ഉന്നതരുടെ ഒത്താശയോടെ അമ്പതിനായിരം കോടിയുടെ കരിമണല്‍ തമിഴ്നാട്ടിലെ ഒരു സ്ഥാപനം കടത്തിക്കൊണ്ടുപോയതായാണ് വിവരം. യുഡിഎഫ് വന്നശേഷമാണ് ഐആര്‍ഇയുടെ പ്രവര്‍ത്തനം അവതാളത്തിലായത്. മണവാളക്കുറിച്ചിയിലെ ഐആര്‍ഇ പ്ലാന്റ് അടച്ചുപൂട്ടിയത് സ്വകാര്യമേഖലയെ സഹായിക്കാനാണ്. കേരളത്തിലെ ഖനനം സ്തംഭിച്ചതുമൂലം ടിടിപിയും സിഎംആര്‍എല്ലും പ്രതിസന്ധിയിലായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇയെ ശക്തിപ്പെടുത്തി ആവശ്യമായ ഇല്‍മനൈറ്റ് കേരള കമ്പനികള്‍ക്ക് മുടക്കമില്ലാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment