Friday, January 3, 2014

പ്രതിപക്ഷ പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം

പാചകവാതക വിലവര്‍ധന പിന്‍ വലിക്കണമെന്നും സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പാചകവാതക വില വര്‍ധനയ്ക്കെതിരെ സംസാരിച്ചു.

സംസ്ഥാനത്തെ 98 ശതമാനം പേര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിച്ചെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ അവകാശപ്പെട്ടു. സംസ്ഥാനം 7.5 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം വെയ്ക്കുന്നത്. കൊച്ചിയില്‍ രണ്ട് ഇലക്ട്രോ മാനുഫാക്ചറിങ്ങ് ക്ലസ്റ്ററുകള്‍ ആരംഭിക്കും. 2014ല്‍ കൊച്ചിയില്‍ അന്താരാഷ്ട്ര ബിസിനസ് മീറ്റ് നടത്തും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം 2015 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും. പദ്ധതി നടപ്പിലാകുന്നതോടെ 15,000 പേര്‍ക്ക് ജോലി ലഭിക്കും. താലൂക്ക് തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം ഏര്‍പ്പെടുത്തും. അക്ഷയ കേന്ദ്രങ്ങളില്‍ കില്ലോറ്റ് ബാങ്കിങ്ങ് മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കും. സെപ്തംബര്‍ 12 സംരഭകത്വ ദിനമായി ആചരിക്കും.

കാര്‍ഷിക മേഖലയില്‍ സമഗ്ര മാറ്റമുണ്ടാക്കുമെന്നും നയപ്രഖ്യാപനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിയ്ക്ക് പ്രാധാന്യം നല്‍കി ഹൈടെക് കൃഷി രീതികള്‍ നടപ്പാക്കും. നെതര്‍ലാന്‍ഡ് സര്‍ക്കാരിന്റെ സഹായത്തോടെ കാര്‍ഷിക മേഖലയില്‍ ടെക്നോളജി സെന്ററുകള്‍ തുടങ്ങും. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കും. പോളിഹൗസ് ഫാമിങ്ങിന് ധനസഹായം നല്‍കും. സംസ്ഥാനത്ത് 100 ചെക് ഡാമുകള്‍ ഈ വര്‍ഷം തുടങ്ങും. ബ്രഹ്മപുരത്ത് 400 മെഗാവാട്ടിന്റെ ഗ്യാസ് അധിഷ്ഠിത ഈര്‍ജപദ്ധതി നടപ്പാക്കും.

അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. സ്വന്തമായി ഭൂമിയില്ലാത്ത മല്‍സ്യതൊഴിലാളികള്‍ക്ക് സമ്പൂര്‍ണഭവന പദ്ധതി നടപ്പാക്കും. ഇന്ധിര ആവാസ് യോജന്‍ പദ്ധതിയിലൂടെ 60,000 പേര്‍ക്ക് വീട് നല്‍കും. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കും. കളമശേരിയില്‍ ടെക്നോളജി ഇന്നവേഷന്‍ സെന്റര്‍ തുടങ്ങും. 500 സേവനങ്ങള്‍ കൂടി ഇ ഗവേണിങ്ങ് സംവിധാനത്തില്‍ കൊണ്ടുവരും. പിന്നോക്ക മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതസമിതി രൂപീകരിക്കും. ന്യൂനപക്ഷ പഠനത്തിന് മലപ്പുറത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങും. ലാറി ബാക്കര്‍ വാസ്തുശാസ്ത്ര സ്കൂള്‍ ഈ വര്‍ഷം ആരംഭിക്കും.

എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ തുടങ്ങും. മെഡിക്കല്‍ കോളേജുകളിലെ ക്യാന്‍സര്‍ ചികില്‍സ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. പാവപ്പെട്ടവരുടെ ഭവന നിര്‍മ്മാണത്തിന് സ്റ്റേറ്റ് ഹൗസിങ്ങ് റിസ്ക് ഫണ്ട്. എല്ലാ ചെക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കും. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി ഐഐടി ആരംഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൂടുതല്‍ പ്രൊഫഷനലുകളെ നിയമിക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി നടപ്പാക്കും.

deshabhimani

No comments:

Post a Comment