Saturday, October 26, 2013

വിമാനത്താവള സ്വകാര്യവത്കരണം: ജീവനക്കാര്‍ നിരാഹാരം ആരംഭിച്ചു

രാജ്യത്തെ  ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ അനിശ്ചിതകാല റിലേ നിരാഹാരം ആരംഭിച്ചു.

ഡല്‍ഹി രാജീവ് ഗാന്ധി ഭവനിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഓഫീസിന് മുന്നിലാണ്  എയര്‍പോര്‍ട്ട് അഥോറിറ്റിയിലെ ജീവനക്കാരുടെ   സംയുക്ത ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നിരാഹാരം തുടങ്ങിയത്.
ചെന്നൈ, കൊല്‍ക്കത്ത , ഗോഹട്ടി, ജയ്പൂര്‍, അഹമ്മദാബാദ് ,ലക് നൗ എന്നീ  വിമാനത്താവളങ്ങളാണ് ആധുനിക വല്‍ക്കരണത്തിന്റെ  പേരില്‍ സ്വകാര്യവല്‍ക്കരിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നീക്കം നടത്തുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിനെതിരെ  അന്ന് മുതല്‍ വ്യാപക പ്രതിഷേധമാണ്  ഉയരുന്നത് .പൊതുസ്വകാര്യ പങ്കാളിത്ത രീതിയില്‍ ആറു വിമാനത്താവളങ്ങളിലും 100 ശതമാനം ഇക്വിറ്റി ഓഹരികള്‍ സ്വകാര്യ മേഖലയ്ക്ക് അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

 എന്നാല്‍ നവീകരണത്തിനായി കോടികള്‍ മുടക്കിയ ശേഷമാണ് അതോറിറ്റി ഈ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതെന്ന് എയര്‍പോര്‍ട്ട്  അഥോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി.എസ് അഹ്‌ലാവത് പറഞ്ഞു.

janayugom

No comments:

Post a Comment