പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യഭൂരഹിത ജില്ലയെന്ന പ്രഖ്യാപന പരിപാടിക്ക് ഇരയായത് പാവപ്പെട്ട ആയിരങ്ങളാണ്. ഇവരെങ്ങനെ ഇത്തരം സ്ഥലങ്ങളില്‍ ജീവിക്കുമെന്നും ഇവരുടെ ഭാവിയെന്താകുമെന്നതിനെ കുറിച്ചൊന്നും സര്‍ക്കാരിന് യാതൊരു ആലോചനയുമില്ലെന്നതിന്റെ തെളിവാണ് ഇത്തരം ഭൂമി നല്‍കിയത്. ഭൂമി ഒരു വര്‍ഷത്തിനകം വിനിയോഗിക്കുന്നില്ലെങ്കില്‍ അത് നഷ്ടപ്പെടുമെന്ന നിബന്ധനയുമുണ്ട്. വാസയോഗ്യമല്ലാത്തതിനാല്‍ പലരും ഭൂമി ഉപയോഗപ്പെടുത്താത്ത അവസ്ഥയുണ്ടാകും. ആ സമയങ്ങളില്‍ ഭൂമി അനുവദിച്ചിട്ടും ഭൂരഹിതര്‍ അത് വിനിയോഗിച്ചില്ലെന്ന് പറഞ്ഞ് സര്‍ക്കാരിന് കൈകഴുകാമെന്ന മുന്‍വിധിയോടെയാണ് ഇത്തരമൊരു നിബന്ധന വെച്ചിരിക്കുന്നതെന്ന ആരോപണവുമുണ്ട്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് ശേഷമാണ് പട്ടയവിതരണം ആരംഭിച്ചത്. അതിരാവിലെ മുതല്‍ ദൂരസ്ഥലങ്ങളില്‍ നിന്നും പരിപാടി സ്ഥലത്തെത്തിയവരെ പത്തേ മുക്കാലോട് കൂടിയാണ് ചടങ്ങ് നടക്കുന്ന ജവഹര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ കഴിയുന്നത് വരെ ആരോടും ക്യൂവിട്ട് പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചകഴിഞ്ഞതോടെയാണ് പട്ടയങ്ങള്‍ കൊടുത്ത് തീര്‍ത്തത്. ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് രാവിലെ തന്നെ സ്ഥലത്ത് എത്തിയവര്‍ അതുവരെ പൊരിവെയിലത്ത് കുട്ടികളെയുള്‍പ്പെടെ താങ്ങി ക്യൂനില്‍ക്കുകയായിരുന്നു. അതേ സമയം പരിപാടി തീര്‍ത്തും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിപാടിയാക്കി മാറ്റിയെന്ന ആരോപണവുമുണ്ട്. പാര്‍ട്ടിയില്‍ നേതൃസ്ഥാനം പോലുമില്ലാത്ത പലരും ഖദര്‍ധാരികളായി സ്റ്റേജ് കൈയ്യടക്കിയെന്ന ആക്ഷേപവുമുണ്ട്. ജില്ലയില്‍ 500.81 ഏക്കര്‍ ഭൂമിയാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയ 11,118 പേര്‍ക്ക് വിതരണം ചെയ്തത്. ഇന്നലെ ജവഹര്‍ സ്‌റ്റേഡിയത്തില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷാണ് പ്രഖ്യാപനം നടത്തിയത്.
janayugom
No comments:
Post a Comment