സ്ഥാനത്തെ ഭൂരിഭാഗം ആശുപത്രികളിലും ഇപ്പോള്‍ ട്രെയ്നി നേഴ്സുമാരെയാണ് നിയമിക്കുന്നത്. 6000 രൂപവരെയാണ് ഇവര്‍ക്ക് ശമ്പളം. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് പിരിച്ചുവിടുന്ന രീതിയും മാനേജ്മെന്റുകള്‍ സ്വീകരിക്കുന്നു. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയില്‍ നേഴ്സ് ആയിരുന്ന ബീന ബേബി 2011 ഒക്ടോബര്‍ 18ന് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് രാജ്യത്ത് നേഴ്സിങ്മേഖലയില്‍ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് നേഴ്സുമാര്‍ക്ക് ബോണ്ട്വ്യവസ്ഥ ഏര്‍പ്പെടുത്തുന്നത് നിരോധിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സിലും ബോണ്ട്, ട്രെയ്നിങ് എന്നിവയ്ക്കെതിരെ നിലപാട് സ്വീകരിക്കുകയും ഉത്തരവിറക്കുകയും ചെയ്തു. നേഴ്സിങ് കോഴ്സ് പാസാകുന്നവര്‍ മാനസികമായും ശാരീരികമായും രോഗികളെ പരിചരിക്കാന്‍ സജ്ജരായിരിക്കണമെന്നും ഇവര്‍ക്ക് പരിശീലനം ആവശ്യമില്ലെന്നുമാണ് കൗണ്‍സില്‍ നിര്‍ദേശം. ഇതിനെതിരാണ് സര്‍ക്കാര്‍ നടപടിയെന്ന് വിശദമാക്കിയാണ് സംസ്ഥാന നേഴ്സിങ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇത് അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കൗണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കി.
(അഞ്ജുനാഥ്)
deshabhimani
No comments:
Post a Comment