സൊസൈറ്റി ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചി (എസ്എസ്എസ്ആര്‍)ന്റെ സോഷ്യല്‍ സയന്റിസ്റ്റ് 2014 ബഹുമതിക്ക് ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. കെ എന്‍ പണിക്കര്‍ അര്‍ഹനായി. സാമൂഹ്യശാസ്ത്രത്തിലെ ഏതെങ്കിലും വിഭാഗത്തില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സാമൂഹ്യപ്രസക്തിയുള്ള ഗവേഷണപ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ബഹുമതിക്കാണ് ഡോ. പണിക്കര്‍ അര്‍ഹനായത്.
ഒമ്പതിന് രാവിലെ 10.30ന് തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കവയിത്രി സുഗതകുമാരി ഡോ. പണിക്കര്‍ക്ക് പുരസ്കാരം നല്‍കും. പ്രശ്നങ്ങള്‍ നിറഞ്ഞ ഇന്നത്തെ സമൂഹത്തെ (റിസ്ക് സൊസൈറ്റി) സാമൂഹ്യശാസ്ത്രത്തിന്റെ വിവിധ കോണുകളിലൂടെ വീക്ഷിക്കുന്ന ദേശീയ സെമിനാര്‍ സുഗതകുമാരി ഉദ്ഘാടനംചെയ്യും. കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ പ്രഭാഷ് "പ്രശ്നങ്ങളുടെ രാഷ്ട്രീയ"ത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
ശശികുമാര്‍ (ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം, ചെന്നൈ), ഡോ. ഇരുദയരാജന്‍ (സിഡിഎസ്, തിരുവനന്തപുരം), പ്രൊഫ. നൈനാന്‍ കോശി (വിദേശകാര്യ വിദഗ്ധന്‍), ഡോ. ബിനീത വി തമ്പി (ഐഐടി, മദ്രാസ്) എന്നിവര്‍ മുഖ്യ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. എസ്എസ്എസ്ആറിന്റെ ജേര്‍ണല്‍ ഓഫ് സോഷ്യല്‍ ഡിസ്കോഴ്സിന്റെ ആദ്യപതിപ്പ് സെമിനാറില്‍ പ്രകാശനംചെയ്യും. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സതേണ്‍ ബുക്ക് സ്റ്റാര്‍ പബ്ലിഷേഴ്സാണ് ജേര്‍ണലിന്റെ പ്രസാധകര്‍.
deshabhimani
No comments:
Post a Comment