Friday, June 4, 2010

തീണ്ടാമൈ ഒഴിപ്പു മുന്നണി - പ്രകാശ് കാരാട്ട് പ്രസംഗം - പോഡ്‌കാസ്റ്റ്

തീണ്ടാമൈ ഒഴിപ്പു മുന്നണി (Tamil Nadu Untouchability Eradication Front) യുടെ ആഭിമുഖ്യത്തില്‍ പുതുക്കോട്ടയില്‍ 2010 മേയ് 29ന് നടന്ന ചരിത്രപ്രാധാന്യമുള്ള ആദ്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ ആംഗലേയ പ്രസംഗത്തിന്റെയും തമിഴ് ഭാഷാന്തരത്തിന്റെയും പോഡ്‌കാസ്റ്റ്.

ഈ വിഷയത്തില്‍ വന്നിട്ടുള്ള കുറച്ച് പോസ്റ്റുകള്‍

തമിഴകം വാഴും ജാതിപ്പിശാച്


അയിത്തഗ്രാമം സമരം അറസ്റ്റ്

തീണ്ടിക്കൂടായ്മയുടെ മറ്റൊരു മതില്‍കൂടി പൊളിച്ചടുക്കി


അയിത്തമതില്‍ പൊളിച്ചു

തമിഴ്നാട്ടില്‍ ദളിതരുടെ പോരാട്ടം

കത്തിപ്പടരേണ്ട പ്രക്ഷോഭാഗ്നി

ജാതിയുടെ പേരില്‍ കുടിവെള്ളനിഷേധം


ജാതികള്‍ ഇല്ലൈയടി പാപ്പാ!!

3 comments:

  1. തീണ്ടാമൈ ഒഴിപ്പു മുന്നണി (Tamil Nadu Untouchability Eradication Front) യുടെ ആഭിമുഖ്യത്തില്‍ പുതുക്കോട്ടയില്‍ 2010 മേയ് 29ന് നടന്ന ചരിത്രപ്രാധാന്യമുള്ള ആദ്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ ആംഗലേയ പ്രസംഗത്തിന്റെയും തമിഴ് ഭാഷാന്തരത്തിന്റെയും പോഡ്‌കാസ്റ്റ്.

    ReplyDelete
  2. കര്‍ണാടകത്തില്‍ ദളിത് പീഡനം പെരുകുന്നു

    ബംഗളൂരു: അയിത്തവും ജാതിവെറിയും കൊടികുത്തി വാഴുന്ന കര്‍ണാടകത്തിലെ ഗ്രാമങ്ങളില്‍ ദളിത് ജനവിഭാഗങ്ങള്‍ക്ക് ഊരുവിലക്ക്. മാണ്ഡ്യ, ചിത്രദുര്‍ഗ, റായ്ച്ചൂര്‍, ഗുല്‍ബര്‍ഗ, രാമനഗര, ബാഗേപ്പള്ളി മേഖലകളിലെ 180ലേറെ പ്രദേശങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്ക് സവര്‍ണര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദളിതര്‍ക്കെതിരെയുള്ള അതിക്രമവും അയിത്തവും തടയണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. സിറ്റി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ 15,000ത്തിലേറെ ദളിതരും അയ്യായിരത്തോളം ബഹുജനങ്ങളും അണിനിരക്കും. പൊളിറ്റ് ബ്യൂറോ അംഗം കെ വരദരാജന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്യും. മാണ്ഡ്യയില്‍ 19 സ്ഥലങ്ങളില്‍ ദളിതര്‍ക്ക് കൂലിപ്പണിപോലും നിഷേധിച്ചു. ചിത്രദുര്‍ഗയിലെ 27 ഗ്രാമങ്ങളില്‍ കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍പോലും ദളിതര്‍ക്ക് അവകാശമില്ല. പാടത്തെ ജോലി കഴിഞ്ഞാല്‍ ഇവിടെ വെള്ളം തളിച്ചശേഷം വിത്തിറക്കുന്ന പ്രാകൃതരീതിയും സവര്‍ണര്‍ ഇന്നും പിന്തുടരുന്നു. ഊരുവിലക്കുള്ള മേഖലകളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സാധനം വാങ്ങണമെങ്കില്‍ പ്രത്യേകം അങ്ങാടിയിലോ കടയിലോ പോകേണ്ടിവരും. കൊപ്പാള്‍, ബെല്ലാരി, ബാഗല്‍കോട്ട്, ബിജാപുര്‍ എന്നീ ജില്ലകളിലെ ഗ്രാമീണമേഖലകളിലെ സ്ഥിതിയും ഇതുതന്നെ. ഊരുവിലക്കുമായി ബന്ധപ്പെട്ട് 2008-09ല്‍ മാത്രം കര്‍ണാടകത്തില്‍ 17,000 കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, യഥാര്‍ഥ കണക്ക് ഇതിന്റെ മൂന്നിരട്ടി വരുമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം മാരുതി മാന്‍പടെ പറഞ്ഞു. ജന്മിമാരുടെയും മറ്റും ഭീഷണി ഭയന്നാണ് പലരും പരാതി നല്‍കാത്തത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുപോലും പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങള്‍ കടുത്ത വിവേചനത്തിനിരയാകുന്നുണ്ട്.

    ReplyDelete
  3. കര്‍ണാടകത്തില്‍ ആര്‍എസ്എസുകാര്‍ ക്രൈസ്തവരെ ആക്രമിച്ചു

    ബംഗളൂരു: കര്‍ണാടകത്തില്‍ വീണ്ടും ക്രൈസ്തവര്‍ക്കെതിരെ ആര്‍എസ്എസ് അക്രമം. ചിക്മംഗളൂരു ജില്ലയിലെ കാദൂറിലാണ് സമൂഹ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രൈസ്തവ വിശ്വാസികളെയും പാസ്റര്‍മാരെയും ആര്‍എസ്എസ് ആക്രമിച്ചത്. പ്രാര്‍ഥന തടസ്സപ്പെടുത്തി തിരുരൂപങ്ങളും പുസ്തകങ്ങളും നശിപ്പിച്ചു. അക്രമികളെ പിടികൂടുന്നതിനു പകരം പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയ രണ്ടു വനിതാ പാസ്റര്‍മാരെ പൊലീസ് അറസ്റ് ചെയ്തു. വനിതാ പാസ്റര്‍മാരായ ലളിതാമ്മ, ദേവകി എന്നിവരെയാണ് കാദൂര്‍ പൊലീസ് അറസ്റ് ചെയ്ത് ജയിലിടച്ചത്. ഒരു വര്‍ഷത്തിനിടയില്‍ കര്‍ണാടകത്തില്‍മാത്രം 72 ക്രിസ്ത്യന്‍ പുരോഹിതരാണ് ആക്രമിക്കപ്പെട്ടത്. ആരാധനാലയങ്ങള്‍ തകര്‍ത്തതും മറ്റും ഇതിനുപുറമെയാണ്. ഒരാഴ്ചമുമ്പും ചിക്മംഗളൂരുവില്‍ ഏലിയാസ് ഗംഗാധര്‍ എന്ന പാസ്ററെ ആര്‍എസ്എസ് സംഘം ആക്രമിച്ചിരുന്നു.

    ReplyDelete