Saturday, September 28, 2013

ഡീസലിന് നാലുരൂപയും ഗ്യാസിനു 100 രൂപയും കൂട്ടാന്‍ ശുപാര്‍ശ

ഡീസല്‍ വില ലിറ്ററിന് നാല് രൂപ ഉടനെ കൂട്ടണമെന്ന് പരീഖ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപയും പാചകവാതകം സിലിണ്ടറിന് 100 രൂപയും വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ മാസംതോറും ഡീസല്‍ വിലയില്‍ ഒരു രൂപ വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

രൂപയുടെ മൂല്യം ഇടിയുകയും രാജ്യാന്തരതലത്തില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുകയും ചെയ്തിട്ടും ഡീസലിന്റെ വില അതനുസരിച്ച് വര്‍ധിപ്പിക്കാത്ത സാഹചര്യത്തിലാണിതെന്നാണു കമ്മീഷന്റെ വിശദീകരണം. പ്രതിമാസം 50 പൈസ വര്‍ധിപ്പിച്ചതുകൊണ്ട് നഷ്ടം നികത്താന്‍ കഴിയില്ല. വിപണിവിലക്കൊപ്പമാകുകുമ്പോള്‍ മാത്രം വിലകൂട്ടല്‍ നിര്‍ത്താം. അടുത്ത വര്‍ഷം പാചകവാതകത്തിന് 25ശതമാനം വിലയുയര്‍ത്തണമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ പാചക വാതക സബ്സിഡി നിര്‍ത്തുകയും വേണമെന്നും കമ്മീഷന്‍ പറയുന്നു. സബ് സിഡി സിലിണ്ടര്‍ ബിപിഎല്‍ക്കാര്‍ക്ക് മാത്രമായി ചുരുക്കണമെന്നും നിര്‍ദേശമുണ്ട്.

deshabhimani

No comments:

Post a Comment