തിളച്ചുകൊണ്ടിരിക്കുന്ന മുസ്ലിംലീഗിനെ തടയാന്‍ ആരു വിചാരിച്ചാലും സാധ്യമല്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് പാലക്കാട് ലോക്സഭാ മണ്ഡലം കണ്‍വന്‍ഷനിലാണ് ആര്യാടന്‍ മുഹമ്മദടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ലീഗ് പഴയ ലീഗല്ല. ലീഗ് പ്രവര്‍ത്തിക്കാത്തതുകൊണ്ട് യുഡിഎഫ് തോറ്റതായി ഇന്നേവരെ ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട് തുടങ്ങിയ മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയത്തിനുപിന്നില്‍ ലീഗിന്റെ ശക്തിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ സമ്മതിച്ചതാണ്. ലീഗിന് പറയാനൊരുപാടുണ്ട്. എല്ലാം ഇപ്പോള്‍ പറയുന്നില്ല.
ലീഗിനായി ചിലരൊരുക്കുന്ന കെണിയില്‍ വീഴില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള കളം ലീഗ് ഒരുക്കിയിട്ടുണ്ടെന്നും ഇനി വേണ്ടത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണെന്നും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് തിരുവനന്തപുരത്ത് പ്രതികരിച്ചു. മഞ്ചേരി ലോക്സഭാ മണ്ഡലത്തിലും കുറ്റിപ്പുറം, തിരൂര്‍, മങ്കട അസംബ്ലി മണ്ഡലങ്ങളിലും ലീഗ് തോറ്റതെന്തുകൊണ്ടെന്നും ആര്യാടന്‍ ചോദിച്ചു. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും തിരൂരില്‍ ഇ ടി മുഹമ്മദ് ബഷീറും മങ്കടയില്‍ കെ പി എ മജീദും ഉള്‍പ്പെടെയുള്ള പ്രഗത്ഭരാണ് തോറ്റതെന്ന് ഓര്‍ക്കണം. ഒരു സീറ്റ് കൂടുതല്‍ വേണമെങ്കില്‍ നേരായ വഴിയില്‍ ചോദിക്കണമെന്നും ആര്യാടന്‍ പരിഹസിച്ചു.
മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളില്‍ മുസ്ലിംലീഗ് ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ടാണെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ കോണ്‍ഗ്രസുതന്നെ പരിഹരിച്ചുകൊള്ളാമെന്നും അതില്‍ ലീഗ് ഇടപെടേണ്ടെന്നും മുരളി പ്രതികരി
deshabhimani
No comments:
Post a Comment