Sunday, September 29, 2013

സര്‍ക്കാര്‍ചെലവില്‍ പറന്നിറങ്ങുന്നത് പാര്‍ടിപരിപാടിക്ക്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാരും യുഡിഎഫും ആരംഭിക്കുന്ന രാഷ്ട്രീയ പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഞായറാഴ്ച തലസ്ഥാനത്തെത്തും. ഔദ്യോഗിക പദവികളൊന്നുമില്ലാത്ത, പാര്‍ലമെന്റ് അംഗം മാത്രമായ സോണിയയെ പ്രോട്ടോക്കോളും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയാണ് കൊണ്ടുവരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ എത്തുന്ന സോണിയ ഉദ്ഘാടനം ചെയ്യുന്നതില്‍ മൂന്നെണ്ണം കോണ്‍ഗ്രസ് പരിപാടികളാണ്. മുന്‍സര്‍ക്കാര്‍ ആരംഭിച്ച ഭൂരഹിതകേരളം, ആരോഗ്യകിരണം എന്നിവയും സോണിയ ഗാന്ധി വീണ്ടും ഉദ്ഘാടനം ചെയ്യുന്നുണ്ട്.

ഞായറാഴ്ച പകല്‍ 3.30ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തില്‍ എത്തുന്ന സോണിയ 4.30ന് നെയ്യാര്‍ ഡാമില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് ട്രെയിനിങ് റിസര്‍ച്ച് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണ സ്ഥാപനമാണിത്. 5.35ന് പാളയത്ത് മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് ഭാരവാഹിയായ ആര്‍ ശങ്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങാണിത്. വൈകിട്ട് 6.30ന് കനകക്കുന്ന് കൊട്ടാരത്തിലാണ് ആരോഗ്യ കിരണം പദ്ധതിയുടെ ഉദ്ഘാടനം. ഈ പദ്ധതിയാകട്ടെ എല്‍ഡിഎഫ് സര്‍ക്കാര്‍ "താലോലം" എന്ന പേരില്‍ ആരംഭിച്ചതാണ്. ആരോഗ്യകിരണം എന്ന് പേര് മാറ്റി ഒരിക്കല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇത് ഉദ്ഘാടനം ചെയ്തിരുന്നു.

രാത്രി രാജ്ഭവനില്‍ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച. തിങ്കളാഴ്ച പകല്‍ 12.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ "ഭൂരഹിതരില്ലാത്ത കേരളം"പദ്ധതിയുടെ ഉദ്ഘാടനം. എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിക്കുകയും 10 സെന്റ് മുതല്‍ ഒരേക്കര്‍ വരെ ഭൂമി മൂന്ന് ലക്ഷം ഭൂരഹിതര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഒരു ലക്ഷം പേര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കുന്ന പദ്ധതിയാണ് സോണിയ ഉദ്ഘാടനം ചെയ്യുന്നത്. ആക്കുളത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി രണ്ടാം ക്യാമ്പസിന് ശിലയിടലും തട്ടിക്കൂട്ട് പരിപാടിയാണ്. രണ്ടാം ക്യാമ്പസിനുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പേ തറക്കല്ലിടുന്നതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് മാത്രമാണ്. തുടര്‍ന്ന് 1.40ന് പ്രത്യേക വിമാനത്തില്‍ സോണിയ മൈസൂരുവിലേക്ക്് പോകും. സന്ദര്‍ശനത്തിന് കോടികളാണ് സര്‍ക്കാര്‍ പൊടിക്കുന്നത്. സോളാര്‍, സ്വര്‍ണക്കടത്ത് കുംഭകോണങ്ങളില്‍ പങ്കാളിയായി ഏതുസമയവും അധികാര ഭ്രഷ്ടനായേക്കാവുന്ന ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രീതി സമ്പാദിക്കാനുള്ള അവസാന തന്ത്രമാണ് സോണിയയെ ഇറക്കി പയറ്റുന്നത്.

deshabhimani

സോണിയയുടെ ചെലവ് കോണ്‍ഗ്രസ് വഹിക്കണം: വി എസ്

No comments:

Post a Comment