സോളാര്‍ തട്ടിപ്പില്‍ കുറ്റവാളിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കുന്നതിനുവേണ്ടി പൊലീസ് എത്രമാത്രം നെറികേട് കാട്ടുന്നുവെന്നാണ് ശ്രീധരന്‍നായര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ തെളിയുന്നത്. മുഖ്യമന്ത്രിയെ വിശ്വസിച്ചാണ് സരിതയ്ക്ക് പണം കൊടുത്തതെന്ന മൊഴി രേഖപ്പെടുത്താതെ പൊലീസ് കളവുകാണിച്ചു. കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിക്ക് നന്നായി അറിയാവുന്ന ആളാണ് ശ്രീധരന്‍നായര്‍. അദ്ദേഹം അടിയുറച്ച കോണ്‍ഗ്രസുകാരനും മുഖ്യമന്ത്രിയുടെ ഗ്രൂപ്പുകാരനുമാണ്. പക്ഷേ, മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചതിനാല്‍ ധനനഷ്ടം സംഭവിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്തു. ഇദ്ദേഹം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലൂടെ, ഉമ്മന്‍ചാണ്ടി അധികാരമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യം ബലപ്പെടുത്തുകയാണ്. പ്രതിപക്ഷം ഇതിനായി സമരം തുടരുകയാണെങ്കിലും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി മുന്നോട്ടുപോകുകയാണല്ലോ എന്ന ചോദ്യത്തിന്, ആളുകള്‍ക്കിടയില്‍ ഓടിനടക്കുന്നുവെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പൊലീസ്വ്യൂഹത്തില് സെക്രട്ടറിയറ്റ്- ക്ലിഫ്ഹൗസ്- ഗസ്റ്റ്ഹൗസ് എന്നിങ്ങനെ ചുറ്റിത്തിരിയുകയും ജനങ്ങളിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലുമല്ലേയെന്നും പിണറായി ചോദിച്ചു.
deshabhimani 240913
No comments:
Post a Comment