Friday, September 27, 2013

ഉമ്മന്‍ചാണ്ടിയുടെ അയല്‍വാസിക്ക് വഴിവിട്ട് എയര്‍ കാര്‍ഗോ ലൈസന്‍സ്

ഉമ്മന്‍ചാണ്ടിയുടെ അയല്‍വാസിയും സുഹൃത്തുമായ, ഷാര്‍ജയിലെ കാര്‍ഗോ സര്‍വീസ് ഉടമയ്ക്ക് വിമാനത്തിലൂടെയുള്ള ഡോര്‍ ടു ഡോര്‍ കൊറിയര്‍ സര്‍വീസിന് ലൈസന്‍സ് ലഭിച്ചത് ഉന്നതതല ഇടപെടലിനെതുടര്‍ന്ന്. പാഴ്സല്‍ പൊട്ടിച്ചുള്ള കംസ്റ്റംസ് പരിശോധനയില്ലാതെ, വിമാനത്തിലൂടെ കൊറിയര്‍ സാധനങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ലൈസന്‍സ് അഞ്ചുമാസം മുമ്പാണ് സ്ഥാപനത്തിന് ലഭിച്ചത്. കൊറിയര്‍ ലൈസന്‍സിനായി നൂറോളം അപേക്ഷകള്‍ നിലനില്‍ക്കെയാണ് പുതുപ്പള്ളി വെട്ടുകുഴിയില്‍ ലാല്‍ജി മാത്യുവിന്റെ ഉടമസ്ഥയിലുള്ള വണ്‍ ടു ത്രീ കാര്‍ഗോ ആന്‍ഡ് കൊറിയര്‍ സര്‍വീസ് എന്ന സ്ഥാപനത്തിന് ലൈസന്‍സ് ലഭിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് ഷാര്‍ജയിലെ അല്‍അറൂബയില്‍ സ്ഥാപനം തുടങ്ങിയത്. കുറഞ്ഞ കാലയളവില്‍ ലൈസന്‍സ് ഒരു സ്ഥാപനത്തിന് തരപ്പെടുന്നതും ആദ്യസംഭവമാണെന്ന് അറിയുന്നു. കേരളത്തില്‍ ഇവര്‍ ഉള്‍പ്പെടെ രണ്ടു സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് എയര്‍ കൊറിയര്‍ സര്‍വീസിന് ലൈസന്‍സുള്ളത്.

കാര്‍ഗോ സര്‍വീസ് മുഖേനയാണ് വിമാനത്തില്‍ പാഴ്സലുകള്‍ അയയ്ക്കുന്നതെങ്കില്‍ കസ്റ്റംസിന്റെ കര്‍ശനപരിശോധനയുണ്ടാകും. അയയ്ക്കുന്ന പാഴ്സലുകള്‍ കസ്റ്റംസുകാര്‍ പൊട്ടിച്ചു നോക്കിയേ ക്ലിയറന്‍സ് നല്‍കൂ. എന്നാല്‍, എയര്‍ കൊറിയര്‍ സംവിധാനത്തിലൂടെ പാഴ്സല്‍ അയയ്ക്കുമ്പോള്‍ പൊട്ടിച്ചു നോക്കാറില്ല. 35 കിലോ വരെയുള്ള ഭക്ഷണസാധനങ്ങളും തുണികളും മാത്രമേ ഇങ്ങനെ അയയ്ക്കാനാവൂ. എന്നാല്‍, ഇതിന്റെ മറവില്‍ സ്വര്‍ണവും പണവും കടത്താന്‍ സാഹചര്യമേറെയാണ്.
(വി എം പ്രദീപ്)

deshabhimani

No comments:

Post a Comment