കേരളത്തിലെ സമീപകാലസംഭവങ്ങള്‍ വ്യക്തമാകുന്നത് ഭരണത്തില്‍ അധോലോകണ്ടസംഘങ്ങള്‍ക്കുള്ള നിര്‍ണ്ണായക സ്വാധീനമാണ്. ഏറ്റവും ഒടുവിലത്തേതായി അറസ്റ്റിലായ സ്വര്‍ണ്ണക്കടത്തുകാരന് ഹവാല പെണ്‍വാണിഭ സംഭവങ്ങളില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ക്ക് വ്യക്തമായ തെളിവ് ലഭിച്ചിരിക്കുന്നു. ഇയാള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനും മുഖ്യമന്ത്രിയുടെ മുന്‍ സന്തതസഹചാരിയുമായ ജിക്കുമോനുമായി ഗാഢമായ ബന്ധമുണ്ടെന്നും കസ്റ്റംസ് അധികൃതര്‍ക്ക് അറിവ് ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് അധികൃതര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
പോലീസിനെ മുമ്പ് ഭരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഈ ഉന്നതനാണ് എല്ലാ തട്ടിപ്പുകേസുകള്‍ക്കും പെണ്‍വാണിഭ കേസുകള്‍ക്കും ഉമ്മന്‍ചാണ്ടിക്കുവേണ്ടി ചുക്കാന്‍ണ്ടപിടിച്ചുകൊണ്ടിരിക്കുന്നത്. സോളാര്‍ കേസില്‍ നിന്നും ഇയാളെ രക്ഷിച്ച മുഖ്യമന്ത്രി തന്റെ ഇംഗിതങ്ങള്‍ നടപ്പിലാക്കുന്നതിന് ഓരോരോ ഇരകളെ കണ്ടെത്തുകയാണ്. ജിക്കുമോനും ജോപ്പനും ഗണ്‍മോനും സരിതയും ഉമ്മന്‍ചാണ്ടിയുടെ കാര്യസാധ്യങ്ങള്‍ക്കുളള ഉപകരണങ്ങളാണ്. ഈ സാഹചര്യത്തില്‍ നീതിബോധമില്ലാതെ പെരുമാറുന്ന ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളുടെ നിരുത്തരവാദപരമായ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ സ്വയം വെള്ളപൂശി അധികാര കസേരയില്‍ അളളിപ്പിടിച്ചിരുന്ന് മുഴുവന്‍ തെളിവുകളും നശിപ്പിക്കുകയാണ് ഈ മുഖ്യമന്ത്രി.
!എന്റെ കൂടെ കട്ടാല്‍ കളളന് ഞാന്‍ കഞ്ഞിവെച്ച് നല്‍കു"മെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയുടേത്. ഏതു തട്ടിപ്പിനും കുടപിടിക്കാന്‍ റെഡി എന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടുകളാണ് ഇത്തരം അധോലോകസംഘങ്ങള്‍ക്ക് കേരളത്തില്‍ വേരുകള്‍ ആഴ്ത്താനായത്. - പ്രസ്താവനയില്‍ പറഞ്ഞു.
ഇതുമാത്രമല്ല, രാജ്യത്താകെ ചര്‍ച്ചാവിഷയമായതും, ഉന്നതനീതിപീഠമായ സുപ്രീംകോടതിണ്ടയും കേരള ഹൈക്കോടതിയും വിചാരണ തുടരണമെന്ന് നിര്‍ദ്ദേശിച്ച പാമോയില്‍ കേസ് ഉദ്യോഗസ്ഥന്മാരുടെ ഭാവി രക്ഷിക്കാനെന്ന ഭാവേന സ്വന്തം കസേര രക്ഷിക്കാന്‍ വേണ്ടിയാണ് പിന്‍വലിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഈ നടപടി ഏതുവിധേനയും നീതിന്യായ നിയമവ്യവസ്ഥകളെ അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുന്ന നികൃഷ്ടമായ കുടിലതന്ത്രമാണ്. സോളാര്‍ കേസ് ഇല്ലാതാക്കാനുള്ള നടപടിയ്ക്കും, 700 കോടി ഹവാലാകേസ് എഴുതിത്തള്ളി മുഖ്യമന്ത്രിയുടെ ഗണ്‍മോനായ സലിംരാജിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ മുഖ്യപങ്ക് ജനാധിപത്യ വിശ്വാസികളായ കേരളീയര്‍ക്ക് മുന്നില്‍ തെളിഞ്ഞുവന്നിരിക്കുന്നു. പാമോയില്‍ കേസ് എഴുതിത്തണ്ടള്ളിയതിനെതിരെ ഏതറ്റംവരെയും പൊരുതുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി കടിച്ചുതൂങ്ങുന്നത് കേസുകള്‍ മായ്ക്കാന്‍: വി എസ്
ആലപ്പുഴ: അഴിമതിക്കേസുകള്‍ തൂത്തുമായ്ക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി കിടക്കുന്നതെന്ന് പാമോലിന്‍ കേസിലെ തീരുമാനം വ്യക്തമാക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആലപ്പുഴയില്‍ തിലകന്‍ പുരസ്കാരം വിതരണം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാമോലിന്‍ കേസ് മാത്രമല്ല, സോളാര്‍ കേസ് പതുക്കെ പതുക്കെ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. സോളാര്‍ കേസിനു പിന്നാലെ സ്വര്‍ണക്കടത്ത് കേസിലും മുഖ്യമന്ത്രി തന്നെ പ്രതിസ്ഥാനത്ത് വന്നിരിക്കുകയാണ്. ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും വിഎസ് പറഞ്ഞു.
deshabhimani
No comments:
Post a Comment