Tuesday, September 24, 2013

പൊതു വിദ്യാലയങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുന്നു: പിണറായി

സ്വാശ്രയ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയം പൊതുവിദ്യാലയങ്ങളെ തകര്‍ക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഹയര്‍സെക്കണ്ടറി - വെക്കേഷണല്‍ അധ്യാപകര്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിയുന്നു പിണറായി. സത്യഗ്രഹം രാത്രിയിലും തുടരും.

കേരളത്തില്‍ സാര്‍വത്രീക വിദ്യാഭ്യാസത്തിന് കളമൊരുക്കിയത്് 1957ലെ ഇ എം എസ് സര്‍ക്കാറാണ്. തുടര്‍ന്നുള്ള എല്‍ഡിഎഫ് സര്‍ക്കാറുകളാണ് മികച്ച വിദ്യാഭ്യാസ സംസ്ഥാനമാക്കാന്‍ സംസ്ഥാനത്തെ സഹായിച്ചതും. എന്നാല്‍ അടുത്തിടെ ഉയര്‍ന്ന് വന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങഴോടാണ് യുഡിഎഫ് സര്‍ക്കാരിന് ആഭിമുഖ്യം. ഇത് പൊതു വിദ്യാഭ്യാസത്തെയാണ് തകര്‍ക്കുന്നത്. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന നടപടിയൊന്നും യുഡിഎഫ് സര്‍ക്കാര്‍ എടുകുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

ഓണ്‍ലൈന്‍ സ്ഥലമാറ്റം നടപ്പാക്കുക, നിര്‍ബന്ധിത സ്ഥലമാറ്റം പുന:പരിശോധിക്കുക, പ്രിന്‍സിപ്പള്‍ പ്രമോഷന്‍ നടത്തുക, സ്പെഷ്യല്‍ ഓര്‍ഡര്‍ പ്രവേശനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്ടിഎയുടെ ആഭിമുഖ്യത്തില്‍ സത്യഗ്രഹം നടത്തുന്നത്.

എല്ലാ ദുര്‍വൃത്തര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം: പിണറായി

തിരു: എല്ലാ ദുര്‍വൃത്തര്‍ക്കും കയറിയിറങ്ങാവുന്ന ഇടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ പിടിച്ച സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അതാണ് തെളിയിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ അദ്ദേഹത്തെ മാതൃകയാകുനുണ്ടോയെന്നും അന്വേഷിക്കണം. വ്യക്തിപരമായ ഉത്തരവാദിത്വങ്ങള്‍ താന്‍ നിറവേറ്റുന്നുണ്ടോയെന്ന് ഉമ്മന്‍ചാണ്ടി പരിശോധിക്കുന്നത് നല്ലതാണ്. സോളാര്‍ കേസില്‍ കഴിഞ്ഞദിവസം വന്നത് അന്തിമവിധിയല്ല. ജഡ്ജിയുടെ ഒരു പരാമര്‍ശം മാത്രമാണത്്. അത് ആ ഗൗരവത്തില്‍ എടുത്താല്‍ മതിയെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment