റിയോ ഡി ജെനീറോ: അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) ആഗോളചാരപ്പണിയുടെ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ പ്രമുഖരായ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൈകോര്‍ത്തു. അമേരിക്കന്‍ ചാരപ്പണി പുറത്തുകൊണ്ടുവന്ന എഡ്ഡ്വേര്‍ഡ് സ്നോഡെന്റെ അഭിമുഖം തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാല്‍ഡും അമേരിക്കന്‍യുദ്ധക്കൊതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ "ഡേര്‍ട്ടി വാര്‍" എന്ന പുസ്തകത്തിന്റെ രചയിതാവ് ജെറെമി സ്കിലുമാണ് കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറെടുക്കുന്നത്. "അമേരിക്കന്‍ കൊലപാതക പദ്ധതി" എന്ന് വിളിക്കപ്പെടുന്ന എന്‍എസ്എയുടെ പരിപാടിയെ കുറിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്.
അമേരിക്കയുടെ യുദ്ധവും ചാരപ്പണിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് റിപ്പോര്‍ട്ടെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ സൂചന നല്‍കി. "ഡേര്‍ട്ടി വാര്‍" എന്ന പുസ്തകം ആധാരമാക്കി ഒരുക്കിയ സിനിമയുടെ ലാറ്റിനമേരിക്കയിലെ ആദ്യ ഷോയ്ക്ക് എത്തിയതായിരുന്നു ഇരുവരും. അമേരിക്ക ബ്രസീലില്‍ നടത്തിയ ചാരപ്പണിയെക്കുറിച്ച് സ്നോഡെനെ ഉദ്ധരിച്ച് ഗ്ലെന്‍ ഗ്രീന്‍വാല്‍ഡ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസേഫ് അമേരിക്കന്‍ സന്ദര്‍ശനം മാറ്റിവച്ചിരുന്നു. ഐക്യരാഷ്ട്രസഭയിലും ബ്രസീല്‍ അമേരിക്കയ്ക്കെതിരെ രംഗത്ത് എത്തി.
deshabhimani
No comments:
Post a Comment