Tuesday, September 24, 2013

മാലിന്യം: കാതിക്കുടത്ത് എല്‍ഡിഎഫ് സമരസമിതി

ചാലക്കുടി: കാതിക്കുടം നിറ്റ ജലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെ എല്‍ഡിഎഫ് ജനകീയ സമരസമിതി രൂപീകരിച്ചു. ജനകീയ സമരസമിതി രൂപീകരണ കണ്‍വന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ എസ് മനോജ് അധ്യക്ഷനായി. ബി ഡി ദേവസി എംഎല്‍എ, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. പി കെ ഗിരിജാവല്ലഭന്‍, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ നന്ദകുമാരവര്‍മ, വി ജി ഗോപിനാഥ്, വി ടി ആന്റണി, ഇ സി സുരേഷ്, സിപിഐ എം ലോക്കല്‍ സെക്രട്ടറി സി ഡി പോള്‍സണ്‍, ടി വി സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ കെ നസീര്‍(ചെയര്‍മാന്‍), ടി വി സുരേഷ്കുമാര്‍ (കണ്‍വീനര്‍).

നിറ്റ ജലാറ്റിന്‍ കമ്പനി കലക്ടര്‍ പരിശോധിച്ചു

ചാലക്കുടി: കാതിക്കുടം നിറ്റ ജലാറ്റിന്‍ കമ്പനിയും പരിസരവും എംഎല്‍എയും കലക്ടറും സന്ദര്‍ശിച്ചു. നിറ്റ ജലാറ്റിന്‍ കമ്പനിയില്‍നിന്ന് പുറത്തുവിടുന്ന മാലിന്യം പാടത്തും പരിസരപ്രദേശത്തും വ്യാപിച്ചത് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് ജനകീയ സമരസമിതി മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കലക്ടറും ഉദ്യോഗസ്ഥരും കമ്പനി പരിസരത്ത്എത്തി പരിശോധന നടത്തിയത്.

ബി ഡി ദേവസി എംഎല്‍എ, സിപിഐ എം ലോക്കല്‍ സെക്രട്ടറി സി ഡി പോള്‍സണ്‍, സമരസമിതി ഭാരവാഹികളായ കെ കെ നസീര്‍, ടി വി സുരേഷ്കുമാര്‍, ടികെ ബാബു എന്നിവരും ഒപ്പമുണ്ടായി. നിലവിലുള്ള മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും വിദഗ്ധസമിതി രൂപീകരിച്ച്റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മാലിന്യ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതുവരെ കമ്പനിപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി.

deshabhimani

No comments:

Post a Comment