Kiran Thomas
കൊച്ചി: സരിത എസ് നായർ മുഖ്യമന്ത്രിയെ കണ്ടെങ്കിൽ അതിൽ എന്താണു തെറ്റെന്ന് ഹൈക്കോടതി ബെഞ്ച് മാറ്റത്തെ തുടർന്ന് സോളാർ കേസ് പരിഗണിക്കുന്ന ജ. ഹാരൂൺ അൽ റഷീദാണു ഇക്കാര്യം ചോദിച്ചത്. പൊതു പ്രവർത്തകനായ ജോയ് കൈതാരത്തിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.മുഖ്യമന്ത്രി പറഞ്ഞിട്ടാണു താൻ സരിതക്ക് പണം നല്കിയതെന്ന് ശ്രീധരൻ നായർ പറഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും.
താന്‍ സരിതയുമൊത്ത് മുഖ്യമന്ത്രിയെ കണ്ടിരുന്നതായി വ്യവസായി ശ്രീധരന്‍നായര്‍ ഹൈക്കോടതിയില്‍ തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കി. 2012 ജൂലൈ ഒമ്പതിന് രാത്രി എട്ടുമണിക്കാണ്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഓഫീസിലെത്തി കണ്ടത്. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിക്ക് പങ്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ മൊഴിയെന്ന് പറഞ്ഞ് പൊലീസ് പ്രചരിപ്പിക്കുന്നത് വ്യാജരേഖയാണ്. സോളാര്‍ അഴിമതിയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും ശ്രീധരന്‍ നായര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കേസില്‍ 164 പ്രകാരം മജിസ്ട്രേറ്റിന് ശ്രീധരന്‍നായര്‍ മൊഴി നല്‍കിയിട്ടുള്ളതാണ്. സോളാര്‍ ഇടപ്പാടില്‍ 40 ലക്ഷംരൂപയാണ് ശ്രീധരന്‍ നായരില്‍നിന്ന് തട്ടിച്ചെടുത്തിട്ടുള്ളത്. ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് ശ്രീധരന്‍നായര്‍ പണം മുടക്കിയതെന്ന് പറയുന്നു.
അതേസമയം സോളാര്‍ ഇടപ്പാടുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി സി ജോര്‍ജ്് സോണിയ ഗാന്ധിക്കയച്ച കത്ത് പൊതു പ്രവര്‍ത്തകനായ ജോയ് കൈതാരത്ത് ഹൈക്കോടതിയില്‍ ഹാജരാക്കി. സോളാര്‍ഇടപ്പാടില്‍ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ അത് സര്‍ക്കാരിനെ ബാധിക്കുമെന്നതടക്കമുള്ള വിവരങ്ങളാണ് കത്തിലുള്ളത്.കേസ് ഹൈക്കോടതി പരിഗണിക്കും.
deshabhimani
No comments:
Post a Comment