അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് പദവിനഷ്ടം സംഭവിക്കുന്നത് ഒഴിവാക്കാന്‍ തയ്യാറാക്കിയ വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് കോര്‍ക്കമ്മറ്റിയില്‍ ധാരണയായി. വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച രാവിലെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഖേദപ്രകടനം നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖേദപ്രകടനംനടത്തിയെങ്കിലും ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന നിലപാട് തന്നെയാണ് രാഹുല്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചത്.
മന്ത്രിസഭ അംഗീകരിച്ച് രഷ്ട്രപതിക്ക് അയച്ച ഓര്‍ഡിനന്‍സിനെ ശുദ്ധ അസംബന്ധമെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഓര്‍ഡിനന്‍സ് വലിച്ചുകീറി ചവറ്റുകുട്ടയിലിടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ സാനിധ്യത്തില്‍ നടന്ന കോര്‍ കമ്മിറ്റി യോഗം നേരത്തെ അംഗീകരിച്ച ഓര്‍ഡിനന്‍സാണ് രാഹുല്‍ തള്ളിയത്. രാഹുലിന്റെ നിലപാടിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായതോടെയാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ധാരണയായത്.
ഗാന്ധിജയന്തി ദിനത്തിന്റെ അവധി കണക്കിലെടുക്കാതെ, വൈകിട്ട് ആറിന് നടക്കുന്ന മന്ത്രിസഭായോഗത്തിന് മുന്‍പ് തെരക്കുപിടിച്ചാണ് കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബുധനാഴ്ച വിദേശയാത്രക്ക് പുറപ്പെടുന്നതിനു മുമ്പ് ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കി അദ്ദേഹത്തെ അറിയിക്കാനാണ് തിരക്കിട്ട നടപടികള്‍. ഇതിനിടെ, ഓര്‍ഡിനന്‍സിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുപിഎ ഏകോപന സമിതി യോഗം വിളിക്കണമെന്ന് സഖ്യകക്ഷികളായ എന്‍സിപിയും നാഷനല്‍ കോണ്‍ഫറന്‍സും ആവശ്യപ്പെട്ടിട്ടുണ്ട്.
deshabhimani
No comments:
Post a Comment