രാജ്യം അടച്ചുപൂട്ടുന്ന നിലയിലേക്ക് എത്തിയതില്‍ അമേരിക്കന്‍ ജനതയില്‍ രോഷം പുകയുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 17നുമുമ്പ് അമേരിക്കയുടെ കടമെടുക്കല്‍ പരിധി ഉയര്‍ത്താന്‍ യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലാകും. സര്‍ക്കാരിന് ചെലവാക്കാന്‍ പണം ഇല്ലാതെവരുന്ന സാഹചര്യമുണ്ടാകും. നേരത്തെ വിറ്റ ബോണ്ടുകളുടെ മൂല്യം ഉടമകള്‍ക്ക് തിരിച്ചുനല്‍കാനാകാതെ യുഎസ് പാപ്പരാകുന്നത് ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിക്കും.
പാവപ്പെട്ടവര്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ഒബാമയുടെ പദ്ധതിയോടുള്ള റിപ്പബ്ലിക്കന്മാരുടെ എതിര്‍പ്പാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പദ്ധതി ഉപേക്ഷിക്കുകയോ വൈകിപ്പിക്കുകയോ ചെയ്താലേ പുതിയ ബജറ്റ് നിര്‍ദേശങ്ങള്‍ അംഗീകരിക്കൂവെന്ന കുടുംപിടിത്തത്തില്‍നിന്ന് പിന്മാറാന്‍ ചൊവ്വാഴ്ചയും റിപ്പബ്ലിക്കന്മാര്‍ തയ്യാറായില്ല. അനുരഞ്ജനശ്രമങ്ങള്‍ തുടരുന്നതിനിടെ, റിപ്പബ്ലിക്കന്മാര്‍ക്കെതിരെ കടുത്ത വിമര്‍ശവുമായി ഒബാമ വീണ്ടും രംഗത്തെത്തി. }"താന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം റിപ്പബ്ലിക്കന്മാരുടെ വീണ്ടുവിചാരമില്ലാത്ത നിലപാട് അംഗീകരിക്കില്ല. അടച്ചുപൂട്ടല്‍ നീളുന്നതോടെ പ്രതിസന്ധിയും അത്രത്തോളം രൂക്ഷമാകും. കൂടുതല്‍ കുടുംബങ്ങള്‍ കുഴപ്പത്തിലാകും.
കുടുതല്‍ വ്യവസായങ്ങള്‍ തകരും"- ഒബാമ പറഞ്ഞു. അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ സംവിധാനവും ചൊവ്വാഴ്ചയും അടച്ചിട്ടു. സാമ്പത്തികസഹകരണം ശക്തമാക്കാനായി നാല് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ശനിയാഴ്ച മുതല്‍ നടത്താനിരുന്ന സന്ദര്‍ശനം രണ്ട് രാജ്യങ്ങളിലേക്ക് മാത്രമായാണ് ഒബാമ ചുരുക്കിയത്. മലേഷ്യയിലും ഫിലിപ്പീന്‍സിലും സന്ദര്‍ശനം ഒഴിവാക്കി. ഇന്തോനേഷ്യയും ബ്രൂണൈയും സന്ദര്‍ശിക്കും. ദേശീയ പാര്‍ക്കുകളും മ്യൂസിയങ്ങളും പൂട്ടിക്കിടക്കുകയാണ്. പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല. വിസ, പാസ്പോര്‍ട്ട് അപേക്ഷകളിന്മേലുള്ള പ്രവര്‍ത്തനം നിര്‍ത്തി. 1995-96നുശേഷം ഇതാദ്യമാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്.
deshabhimani
No comments:
Post a Comment