ഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളിയിലെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട റവന്യൂ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കി. സലിംരാജിന്റെ ബന്ധുവിന് നല്‍കിയ ഇരട്ടപ്പട്ടയം റദ്ദാക്കാനും റവന്യൂവകുപ്പ് നടപടി എടുത്തില്ല. അതേസമയം, വ്യാജരേഖയുണ്ടാക്കി സലിംരാജിന്റെ നേതൃത്വത്തില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സ്ഥലത്ത് വര്‍ഷങ്ങളായി താമസിച്ചുവരുന്ന 150 കുടുംബത്തിന്റെ വസ്തുകരം ഈടാക്കാരുതെന്ന് വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് കര്‍ശന നിര്‍ദേശവും നല്‍കി. റവന്യൂ ഇന്റലിജന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ട് രണ്ടുമാസംമുമ്പാണ് റവന്യൂമന്ത്രിക്ക് ലഭിച്ചത്. വ്യാജരേഖ ചമച്ചെന്നും ഒരേ വസ്തുവിന് ഇരട്ടപ്പട്ടയം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ അക്കമിട്ട് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. സലിംരാജിനെതിരെ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയിലും നടപടിയെടുത്തില്ല. വിജിലന്‍സ് അന്വേഷണം നടത്തുന്നുവെന്ന വിശദീകരണമാണ് ഇതിന് പൊലീസ് നല്‍കിയത്. സലിംരാജിനെതിരെ വിജിലന്‍സും അന്വേഷണം നടത്തുന്നില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ വ്യാജ രേഖയുണ്ടാക്കാന്‍ കൂട്ടുനിന്നോ എന്നതുമാത്രമാണ് വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുന്നത്. തട്ടിപ്പില്‍ പങ്കാളികളായ സലിംരാജിന്റെ ബന്ധു മജീദ്, ഇടവ സ്വദേശി അഷറഫ് എന്നിവരും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയിലില്ല.
2012 ഡിസംബറിലാണ് ഒരിക്കല്‍ പട്ടയം നല്‍കിയ വസ്തുവിന് വീണ്ടും പട്ടയം നല്‍കിയത്. അഷറഫിന്റെ പേരില്‍ പട്ടയം ലഭിച്ച ഭൂമി ഇടപ്പള്ളി സ്വദേശിയും സലിംരാജിന്റെ ബന്ധുവുമായ മജീദിന്റെ പേരില്‍ വില്‍പ്പനയ്ക്ക് കരാര്‍ ഉണ്ടാക്കി. സബ് രജിസ്ട്രാര്‍ ഓഫീസിലെയും വില്ലേജ്, താലൂക്ക് ഓഫീസിലെയും രജിസ്റ്ററുകളില്‍ തിരിമറി നടത്തിയതായി റവന്യൂഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്ററില്‍ പേജുകള്‍ തന്നെ മാറ്റിയാണ് പുതിയ പേര് എഴുതിചേര്‍ത്തത്. തണ്ടപ്പേര്‍ രജിസ്റ്റര്‍ രഹസ്യകേന്ദ്രത്തിലെത്തിച്ചാണ് പുതിയ പേര് എഴുതി ചേര്‍ത്തത്. വില്ലേജ് ഓഫീസിലെ ജീവനക്കാരുടെയും രജിസ്റ്ററിലെയും കൈയക്ഷരം പരിശോധിച്ചപ്പോഴാണ് ഇത് തെളിഞ്ഞത്. വില്ലേജ് ഓഫീസില്‍ ഇപ്പോള്‍ ജോലിചെയ്യുന്നവരുടെയോ മുമ്പ് ജോലിചെയ്തിരുന്നവരുടെയോ കൈപ്പടയല്ല രജിസ്റ്ററിലേതെന്ന് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തി. സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളിലും ഇതിന് അനുസൃതമായ മാറ്റംവരുത്തി. റവന്യൂരേഖകളില്‍ തിരിമറി നടത്തിയതിനുശേഷമാണ് യഥാര്‍ഥ കൈവശക്കാരില്‍നിന്ന് നികുതി ഈടാക്കുന്നത് തടഞ്ഞത്. 2013 ഏപ്രില്‍ ഒന്നുമുതല്‍ക്കാണ് കരംപിരിക്കുന്നത് നിര്‍ത്തിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വസ്തു ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടും കരം സ്വീകരിക്കാനോ റവന്യൂ സര്‍ട്ടിഫിക്കറ്റ് നല്‍കാനോ വില്ലേജ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഹൈക്കോടതിയെ സമീപിച്ച പ്രേംചന്ദ് ആര്‍ നായര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് സലിംരാജിനെതിരെ പരാതി നല്‍കിയെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്താന്‍പോലും ഇനിയും തയ്യാറായിട്ടില്ല.
(കെ ശ്രീകണ്ഠന്‍)
മുഖ്യമന്ത്രിയേക്കാള്‍ വലിയ ആളാണെന്ന് തെളിഞ്ഞു: വി എസ്
തിരു: സലിംരാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേക്കാള്‍ മുകളിലാണെന്ന് പുതിയ വെളിപ്പെടുത്തലുകളിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സലിംരാജിനെപ്പോലുള്ളവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കോടതിപോലും ശക്തമായി പ്രതികരിച്ചിരിക്കുന്നു. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഒളിച്ചോടുകയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്ന പത്രക്കാരെ അവഹേളിക്കുന്നു. നാണംകെട്ടും അധികാരത്തില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കും. പുഴുവിനെപ്പോലെ ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ എടുത്തെറിയും. മന്ത്രിസഭായോഗത്തില്‍പോലും മന്ത്രിമാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നു.ഇത്രയും ഭരണത്തകര്‍ച്ച മുമ്പൊന്നും ഉണ്ടായിട്ടില്ല. മന്ത്രിമാര്‍ക്ക് പരസ്പര വിശ്വാസമില്ല. ഭരണപക്ഷ എംഎല്‍എമാര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമില്ല. കെ മുരളീധരനടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
deshabhimani
No comments:
Post a Comment