ജാതി സമ്പ്രദായത്തിന്റെ സങ്കീര്‍ണമായ അവസ്ഥ ശരിയായി മനസ്സിലാക്കിയാല്‍ മാത്രമേ അതിക്രമങ്ങളെ പ്രതിരോധിക്കാനാകൂ. നിയമപരമായ സുരക്ഷ, രാഷ്ട്രീയപോരാട്ടം തുടങ്ങി വിവിധ തലങ്ങളില്‍ പോരാടിയാലേ അതിക്രമങ്ങളെ നേരിടാന്‍ കഴിയുകയുള്ളൂ. ജന്മിത്വത്തിനും ഭൂപ്രഭുത്വത്തിനും അറുതിവരുത്തി സാമൂഹ്യ-സാമ്പത്തിക പരിഷ്കരണമുണ്ടാക്കിയ പശ്ചിമബംഗാളും കേരളവും തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിക്രമങ്ങള്‍ വലിയൊരളവില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കര്‍ഷകത്തൊഴിലാളികളടക്കമുള്ള ദളിതരെ ജാതി ഉപയോഗിച്ചും ചൂഷണം ചെയ്യുന്നു. തമിഴ്നാട്ടിലെ കീഴ്വെണ്‍മണിയില്‍ 44 കര്‍ഷകത്തൊഴിലാളികളെ ചുട്ടുകൊന്ന സംഭവം(http://workersforum.blogspot.in/2012/01/blog-post_9876.html) കൂലിക്കൂടുതലിനായി കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ സമരത്തിനെതിരായ ആക്രമണമായിരുന്നു. കര്‍ഷക മുതലാളിമാര്‍ ജാതി ഉപയോഗിച്ച് നടത്തിയ ആക്രമണമായിരുന്നു അത്. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ നിയമം, കോടതി, പാര്‍ലമെന്റ് എന്നിവ ഉപയോഗിക്കുന്നതിനൊപ്പം രാഷ്ട്രീയമായ സമരവും നടത്തണം. ഏറ്റവും മോശമായ ജാതീയമായ അടിച്ചമര്‍ത്തലിന്റെ റിപ്പബ്ലിക്കാണ് ഇന്ത്യ. പ്രതിദിനം നാല് ദളിത് സ്ത്രീകള്‍ ഇന്ത്യയില്‍ ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്നും വൃന്ദ പറഞ്ഞു.
കേരളത്തിലെ മുന്‍ പട്ടികജാതി-വര്‍ഗക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ദളിത് പ്രവര്‍ത്തകനും എഴുത്തുകാരനുമായ കമല്‍ ഭാരതി ശില്‍പ്പശാല ഉദ്ഘാടനംചെയ്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കെ വരദരാജന്‍, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ശ്രീനിവാസറാവു എന്നിവരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
deshabhimani
No comments:
Post a Comment