മോഡി വന്നു വാതിലില്‍ മുട്ടിയിട്ടും കോണ്‍ഗ്രസ് ഉറങ്ങിക്കിടക്കുകയാണെന്നും നിസ്സാരകാര്യങ്ങളില്‍ കലഹിക്കുന്നതിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പ്പര്യമെന്നും ലേഖനം വിമര്‍ശിക്കുന്നു. ലീഗ് നേതാവ് അഡ്വ. കെഎന്‍എ ഖാദര്‍ എംഎല്‍എ ബുധനാഴ്ച എഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍. "രണ്ടു മുന്നണികള്‍-പ്രശ്നങ്ങളും പ്രതിവിധികളും രണ്ട്"എന്ന തലക്കെട്ടിലാണ് ലേഖനം. ചാനല്‍ കണ്ടാല്‍ മറക്കുന്ന വിഡ്ഢ്യാസുരന്മാരെന്നാണ് ലേഖനത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കുള്ള വിശേഷണം. ലേഖനത്തില്‍ നിന്ന്:
""കോണ്‍ഗ്രസിനകത്തും മുന്നണിയിലും നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കണമെന്ന പൊതുവികാരമാണ് സോണിയാഗാന്ധിയുടെ സന്ദര്‍ശനവേളയില്‍ പ്രകടിപ്പിക്കപ്പെട്ടത്. ഇനിയെല്ലാം സോണിയാഗാന്ധിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ചും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുമായിരിക്കും. മുന്നണിയിലെ എല്ലാ കക്ഷികളും അവരില്‍ വിശ്വാസം അര്‍പ്പിച്ച സ്ഥിതിക്ക് തീരുമാനങ്ങളും നിര്‍ദേശങ്ങളും പ്രവൃത്തിപഥത്തില്‍ വരുമെന്നുറപ്പുവരുത്താനുള്ള ബാധ്യതയും ഹൈക്കമാന്‍ഡിനുണ്ട്. ....മാധ്യമങ്ങള്‍ ക്യാമറകളുമായി സമീപിക്കുമ്പോള്‍ പാര്‍ടി-വ്യക്തി ബന്ധങ്ങളും ഭരണഘടനയും അച്ചടക്കവുമൊക്കെ വിസ്മരിച്ച് വായില്‍ തോന്നുന്നത് വിളിച്ചുപറയാനും വീമ്പുപറയാനും യുഡിഎഫില്‍നിന്ന് കിട്ടാറുള്ളത്ര നേതാക്കള്‍ എല്‍ഡിഎഫില്‍നിന്ന് ലഭ്യമാകില്ലെന്ന് മാധ്യമങ്ങള്‍ക്കുമറിയാം. മേനി നടിക്കാനും കറച്ചുദിവസമെങ്കിലും ആളാകാനും കിട്ടുന്ന അവസരങ്ങള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തുന്ന വിഡ്ഢ്യാസുരന്മാരെയാണ് ചാനലുകള്‍ക്ക് പഥ്യം. ....
അധികാരത്തിന്റെ വാതിലില്‍ വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ മുട്ടിവിളിക്കുമ്പോള്‍ കതകിന് സാക്ഷയിട്ട് എല്ലാം ശുഭമായി കലാശിക്കുമെന്ന അമിത ആത്മവിശ്വാസത്തോടെ നിദ്രയില്‍ കഴിഞ്ഞുകൂടുന്നതും കൊച്ചുകൊച്ചുകാര്യങ്ങള്‍ പറഞ്ഞ് പരസ്പരം കലഹിച്ച് സമയംപോക്കുന്നതും ബുദ്ധിശൂന്യതയാണെന്ന് പറയേണ്ടതില്ലല്ലോ. അതും അതിനപ്പുറവും മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും സോണിയാഗാന്ധിക്കുണ്ടല്ലോ? ഒരുമിച്ച് മുങ്ങുകയോ പൊങ്ങുകയോ വേണ്ടതെന്ന് മുന്നണി തീരുമാനിക്കട്ടെ"".
നേരത്തെ യുഡിഎഫിന് ജീവിതശൈലീരോഗമാണെന്നാക്ഷേപിച്ച് ഖാദര്‍ ലേഖനമെഴുതിയത് വിവാദമായിരുന്നു. ലീഗ് ദേശീയസെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുരത്ത വര്‍ഗീയവാദിയാണെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആക്ഷേപത്തിന് തിരിച്ചടിയായാണ് ലീഗ്നേതാവ് പാര്‍ടിമുഖപത്രത്തില്‍ കോണ്‍ഗ്രസിനെ അധിക്ഷേപിച്ചതെന്നാണ് സൂചന.
deshabhimani
No comments:
Post a Comment