കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ സംഭവത്തില്‍ പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തു. കണ്ണൂര്‍ എസ്പിക്ക് പുറമെ ഇന്റലിജന്‍സ് എസ്പി, ഡിവൈഎസ്പി, സംഭവസ്ഥലത്തെ സുരക്ഷാചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി പി സുകുമാരന്‍, മുഖ്യമന്ത്രിയുടെ റിങ് റൗണ്ട് സുരക്ഷാ ചുമതലയുള്ള 12 പേര്‍ക്കെതിരെയുമാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. എസ്പിയെ അടിയന്തരമായി സ്ഥലം മാറ്റണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. കണ്ണൂര്‍ സംഭവവുമായി ബന്ധപ്പെട്ട് ഉത്തരമേഖലാ ഡിവൈഎസ്പി എന്‍ ശങ്കര്‍റെഡ്ഡി നല്‍കിയ റിപ്പോര്‍ട്ടിന് തികച്ചും കടകവിരുദ്ധമായതാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.
സ്ക്കൂളില്‍നിന്ന് അധ്യാപകനെ അറസ്റ്റ് ചെയ്തു
കണ്ണൂര്‍: കെഎസ്ടിഎ നേതാവായ അധ്യാപകനെ സ്ക്കൂളില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞെന്നാരോപിച്ചാണ് കെഎസ്ടിഎ സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍ ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ താഴെ ചൊവ്വ ഗൗരീവിലാസം യു പി സ്ക്കൂള്‍ അധ്യാപകനാണ്. സംഭവത്തില്‍ പ്രതിഷേധിക്കാന്‍ കെഎസ്ടിഎ ആഹ്വാനം ചെയ്തു.
deshabhimani
No comments:
Post a Comment