കുടിയേറ്റകര്‍ഷകര്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍, കുടിയേറ്റത്തിന്റെ ചരിത്രം, അനുഭവങ്ങള്‍, വികസനപ്രക്രിയയില്‍ കുടിയേറ്റ ജനസമൂഹം നല്‍കിയ സമഗ്ര സംഭാവനകള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ ഇനിയും നടന്നിട്ടില്ല. മാധവ്ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കുടിയേറ്റ മേഖലക്കുണ്ടാക്കുന്ന ആശങ്കകളും പഠനവിധേയമാക്കി പരിഹാരം രൂപപ്പെടുത്തേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് പാട്യം ഗോപാലന്‍ പഠനഗവേഷണകേന്ദ്രം നേതൃത്വത്തില്‍ മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രവും വികസനവും പഠനവിധേയമാക്കുന്നത്.
ജനുവരിയില്‍ ഇരിട്ടിയില്‍ നടക്കുന്ന സംഘാടകസമിതി രൂപീകരണയോഗം 22ന് പകല്‍ മൂന്നിന് ഇരിട്ടി അമൃത മിനിഹാളില്‍ നടക്കും. യോഗത്തില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവനാളുകളും സംഘടനാപ്രതിനിധികളും പങ്കെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അഭ്യര്‍ഥിച്ചു.
deshabhimani
No comments:
Post a Comment