Friday, November 22, 2013

ഇനിയും ഭൂമി നികത്താന്‍ അനുവദിക്കും: മുഖ്യമന്ത്രി

ആറന്മുള വിമാനത്താവളത്തിന്റെ ആവശ്യത്തിനായി കെജിഎസ് ഗ്രൂപ്പിനെ ഇനിയും ഭൂമി നികത്താന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. റണ്‍വേക്കും വിമാനത്താവളത്തിന്റെ ആവശ്യത്തിനുംവേണ്ടി ഭൂമി ഇനിയും നികത്താമെന്നും മറ്റൊരാവശ്യത്തിനും ഭൂമി നികത്താന്‍ അനുവദിക്കില്ലെന്നും മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ തുടരെ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറുപടി പറയാതെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി എഴുന്നേറ്റുപോയി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയതെന്ന പതിവ് മറുപടിയും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ അനുവാദം നല്‍കിയെങ്കില്‍ ഈ സര്‍ക്കാര്‍ അതു തിരുത്താനല്ലേ ശ്രമിക്കേണ്ടതെന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല. ആറന്മുളയിലെ വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ എന്തിനാണിത്ര വാശിപിടിക്കുന്നതെന്ന ചോദ്യത്തിനും ജനങ്ങള്‍ക്ക് വേണ്ടാത്ത വിമാനത്താവളത്തിനായി സ്വകാര്യകമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് മുന്‍കൈ എടുക്കുന്നതെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. നെടുമ്പാശേരി വിമാനത്താവളത്തിന്റെ നിര്‍മാണം ആരംഭിച്ചപ്പോള്‍ ഇതിനേക്കാള്‍ വലിയ എതിര്‍പ്പാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani

1 comment:

  1. ആറന്മുളവിമാനത്താവള പദ്ധതിയെ എതിർക്കുന്നവരോടൊപ്പം നിൽക്കൂ

    ReplyDelete