തൃശൂര്‍: ധനകാര്യമേഖലയിലെ പരിഷ്കരണങ്ങളുടെ കെടുതികള്‍ വിശദീകരിച്ച്് ബെഫിയുടെ നേതൃത്വത്തില്‍ നാല് സംസ്ഥാനജാഥ പര്യടനം നടത്തും. നാല് ജാഥയും 26ന് ഉദ്ഘാടനം ചെയ്ത് ഫെബ്രുവരി ഒന്നിന് സമാപിക്കും. എസ് എസ് അനില്‍ ക്യാപ്റ്റനും എസ് ശ്രീകുമാര്‍ മാനേജരുമായ ജാഥ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പര്യടനം നടത്തും. ടി നരേന്ദ്രന്‍ ക്യാപ്റ്റനും കെ എസ് രവീന്ദ്രന്‍ മാനേജരുമായ ജാഥ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും എ അജയന്‍ ക്യാപ്റ്റനും സജിവര്‍ഗീസ് മാനേജരുമായ ജാഥ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും എന്‍ സുരേഷ് ക്യാപ്റ്റനും വി പി അബൂബക്കര്‍ മാനേജരുമായ ജാഥ കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലും പര്യടനം നടത്തും.
ബെഫി സംസ്ഥാന കമ്മിറ്റി അംഗം മാവൂര്‍ വിജയന്‍ രൂപകല്‍പ്പന ചെയ്ത് സുരേഷ് പി കുട്ടന്‍ സംവിധാനം ചെയ്ത കലാജാഥയും ജാഥകളോടൊപ്പമുണ്ടാകും. കലാസംഘങ്ങളുടെ മേഖലാതല പരിശീലന ക്യാമ്പുകള്‍ നാലുകേന്ദ്രങ്ങളിലായി ജനുവരി 12ന് ആരംഭിക്കും. ജനവിരുദ്ധനയങ്ങള്‍ ബാങ്കുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ വിവരണമാണ് കലാസംഘം ഒരുക്കുന്ന തെരുവുനാടകത്തിന്റെ പ്രമേയം."ജനകീയബാങ്കിങ് ജനനന്മയ്ക്ക്" എന്ന സന്ദേശമാണ് കലാജാഥയിലൂടെ പ്രചരിപ്പിക്കുന്നത്.
deshabhimani
No comments:
Post a Comment