കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളായി എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, സെക്രട്ടറി എന്നിവരും അഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ സെക്രട്ടറി, സെക്രട്ടറി, മൂന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്ക് കെഎസ്യു-എംഎസ്എഫ് സഖ്യം സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രിക തിങ്കളാഴ്ച പിന്‍വലിച്ചതോടെയാണ് മുഴുവന്‍ സീറ്റും എസ്എഫ്ഐ സ്വന്തമാക്കിയത്. കെഎസ്യു സഖ്യത്തിന്റെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് മത്സരിച്ച രണ്ട് വിദ്യാര്‍ഥികള്‍ എന്നിവരുടെ നാമനിര്‍ദേശപത്രിക നേരത്തേ തള്ളിയിരുന്നു. ഇതോടെ വന്‍പരാജയം ഉറപ്പിച്ച കെഎസ്യു സഖ്യം ബുധനാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. നേരത്തെ 144 ജനറല്‍ കൗണ്‍സില്‍ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 114ലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
യൂണിയന്‍ ഭാരവാഹികള്‍: ചെയര്‍മാന്‍- ശ്രീഹരി ലക്ഷ്മണന്‍ (ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദം, മറൈന്‍ ജിയോളജി വിഭാഗം), വൈസ് ചെയര്‍മാന്‍- കെ ആര്‍ അഭിരാം (ഷിപ്ടെക്നോളജി മൂന്നാംസെമസ്റ്റര്‍), ജനറല്‍ സെക്രട്ടറി- ജി അര്‍ച്ചന (ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദം, അപ്ലൈഡ് ഇക്കണോമിക്സ്), സെക്രട്ടറി- കെ സിനു (ബിടെക് അഞ്ചാംസെമസ്റ്റര്‍, സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍- കെ ധീരജ് (ബിബിഎ, എല്‍എല്‍ബി ഹോണേഴ്സ് അഞ്ചാംസെമസ്റ്റര്‍, സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്), കെ തന്‍സീം (ബിടെക് മൂന്നാംസെമസ്റ്റര്‍, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗം), അഖില്‍ ആന്റണി (മൂന്നാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കുസാറ്റ് കോളേജ് ഓഫ് എന്‍ജിനിയറിങ്, കുട്ടനാട്), വി വി ഉദിത് കൃഷ്ണന്‍ (എംഎസ്സി അഞ്ചാം സെമസ്റ്റര്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സ്), എം എ മിഷാല്‍ (ബിടെക് ഒന്നാം സെമസ്റ്റര്‍, കുഞ്ഞാലി മരയ്ക്കാര്‍ സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്)
deshabhimani
No comments:
Post a Comment