Thursday, September 19, 2013

ആണവബാധ്യത: അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കരുത്

അമേരിക്കന്‍ കമ്പനികളെ സഹായിക്കാന്‍ ആണവബാധ്യതാനിയമം ഇളവ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം ചെറുക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ പറഞ്ഞു. പാര്‍ലമെണ്ട് പാസാക്കിയ നിയമത്തെ നിയമവിരുദ്ധമായി മറികടക്കുന്നതാണെന്ന് ഈ നീക്കം. നിയമത്തിന്റെ പരിധിയില്‍ നിന്ന് റിയാക്ടര്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കാനാണ് ശ്രമം. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ നല്‍കിയിരിക്കുന്ന നിയമോപദേശം നിലനില്‍ക്കുന്നതല്ല.

തകരാറുള്ള യന്ത്രസാമഗ്രികള്‍ നല്‍കിയാല്‍ അവ നല്‍കുന്ന കമ്പനിക്ക് ബാധ്യത വരും എന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നു. അതുകൊണ്ട് എഴുതി തയ്യാറാക്കുന്ന കരാറില്‍ എന്തുണ്ടായാലും ഇക്കാര്യത്തില്‍ അത് ബാധകമാകില്ല. അമേരിക്കയുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി അവരുടെ കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വഴിയൊരുക്കുകയാണ് യുപിഎ സര്‍ക്കാര്‍. പക്ഷേ രാജ്യത്തിന്റെ താല്‍പര്യങ്ങളും ജനങ്ങളുടെ സുരക്ഷയും ബലികഴിച്ചുള്ള ഈ നീക്കം അനുവദിക്കാനാകില്ല- പി ബി പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കൻ കമ്പനികളെ ഒഴിവാകുന്ന വിധത്തിലുള്ള നിയമവ്യാഖ്യാനം കേന്ദ്രസർക്കാർ തയ്യാറാക്കിയിരിക്കുകയാണെന്ന് ഹിന്ദു പത്രം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സപ്തംബർ 27നു അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് ഇക്കാര്യത്തിൽ അമേരിക്കൻ സർക്കാരിനു ഉറപ്പ് നല്കാനിടയുണ്ടെന്നും വാർത്തയിൽ പറയുന്നു.

deshabhimani

No comments:

Post a Comment