Wednesday, September 18, 2013

ശാന്തസമുദ്രത്തില്‍ "ഉസാഗി", മഴ കനക്കും

ശാന്തസമുദ്രത്തില്‍ ഉസാഗിഎന്ന പേരിലുള്ള ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടതിനാല്‍ രണ്ടുദിവസം കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രണ്ട് ദിവസത്തേക്കാണ് മുന്നറിയിപ്പെങ്കിലും 22വരെ മഴയുണ്ടാകുമെന്ന് പറയുന്നു.

ശാന്തസമുദ്രത്തില്‍ ഫിലിപ്പൈന്‍സിന്റെ കിഴക്കായാണ് ഉസാഗി ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. ഇത് 22ാം തീയതിയോടെ ചൈനാതീരം കടന്ന് ദുര്‍ബലമാകുമെന്ന് വിലയിരുത്തുന്നു. ഇതുവരെ തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായിരിക്കും. കേരളത്തില്‍ നല്ല മഴ ലഭിക്കാനുള്ള അനുകൂല ഘടകമാണിത്. ഇതിനുപുറമെ, പശ്ചിമബംഗാള്‍ തീരത്ത് അന്തരീക്ഷച്ചുഴിയും കേരളകര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദപാത്തിയും രൂപംകൊണ്ടിട്ടുണ്ട്.

deshabhimani

No comments:

Post a Comment