"ഈ കേസ് വഴിതെറ്റിച്ചാല്‍ എനിക്ക് നന്നായറിയാം എന്തുചെയ്യണമെന്ന്. കോഴിക്കോട് ഒന്നും രണ്ടും കോടതിയില്‍, ഓപ്പണ്‍കോര്‍ട്ടില്‍ എല്ലാം വിളിച്ചുപറയും. ഒറിജിനല്‍ ആളുകളെ മാറ്റി നിരപരാധികളെ കുടുക്കാന്‍ നടന്ന കാര്യങ്ങളുമറിയാം. റജീന കുഞ്ഞാലിക്കുട്ടിക്കെതിരെ കളിച്ച കളിയൊന്നുമല്ലിത്. ഉദ്യോഗസ്ഥന്മാരെയൊക്കെ ഒഴിവാക്കി. ഒരുവക്കീലുണ്ടായിരുന്നു. ഏറ്റവും ടോപ്പിലുള്ള മജിസ്ട്രേട്ടും. ഒന്നര മണിക്കൂറാ ഒരാള് സംസാരിച്ചത്. ആ ഫോണ്‍സംഭാഷണത്തിന്റെ റിക്കാര്‍ഡുണ്ട്"-രഹസ്യടേപ്പില്‍ പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
കോഴിക്കോട് നഗരത്തിനടുത്ത് എരഞ്ഞിപ്പാലത്ത് അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് നടന്ന വാണിഭക്കേസിന്റെ അന്വേഷണം നിലച്ചമട്ടാണ്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലും ബംഗളൂരു, ഹൈദരാബാദ് ഫിലിംസിറ്റി എന്നിവിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. അമ്പതോളം പ്രതികളുള്ളതായാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. പതിനഞ്ചോളം പേര്‍ അറസ്റ്റിലായി. കോഴിക്കോട് കക്കോടിയിലെ യൂത്ത്കോണ്‍ഗ്രസ് നേതാവും അറസ്റ്റിലായിരുന്നു. മലപ്പുറം വളാഞ്ചേരിയിലെ മൂന്ന് മുസ്ലിംലീഗ് നേതാക്കളുള്‍പെടെയുള്ളവര്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു. കേസില്‍ മജിസ്ട്രേട്ടുമാര്‍ ഉള്‍പ്പെട്ടെന്നതിനെക്കുറിച്ച് ഹൈക്കോടതി വിജിലന്‍സും അന്വേഷിച്ചു. ഡിസിപി, അസി. കമീഷണര്‍ എന്നിവരടക്കമുള്ള പൊലീസ് സംഘമായിരുന്നു ആദ്യം കേസന്വേഷിച്ചത്. പിന്നീട് നാര്‍ക്കോട്ടിക് ഡിവൈഎസ്പിക്ക് കൈമാറിയപ്പോള്‍ ഉന്നത ഭരണ ഇടപെടലില്‍ അന്വേഷണം വഴിമുട്ടി. കേസിലുള്‍പ്പെട്ട മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥനെ ഒഴിവാക്കി നിരപരാധിയായ അസി. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറെ പ്രതിചേര്‍ത്തതായി പരാതിയുണ്ടായിരുന്നു.
deshabhimani
No comments:
Post a Comment