പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധപരിപാടികള്‍ ചെര്‍പ്പുളശേരിയില്‍ തുടങ്ങും. ഞായറാഴ്ച വൈകിട്ട് അഞ്ചിന് ചെര്‍പ്പുളശേരി ഇ എം എസ് സ്മാരക ടൗണ്‍ഹാളില്‍ "കാഴ്ചയുടെ രാഷ്ട്രീയം" എന്ന വിഷയത്തില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. സര്‍ഗസന്ധ്യയുടെ ഉദ്ഘാടനം സിനിമാസംവിധായകന്‍ എം ജി ശശി നിര്‍വഹിക്കും. സംസ്ഥാന അമേച്വര്‍ നാടകമത്സരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ രജിത നരിപ്പൊറ്റ, മാജിക് അക്കാദമിയുടെ ഇന്ദ്രജാലപുരസ്കാരം ലഭിച്ച ഷംസുദ്ദീന്‍ ചെര്‍പ്പുളശേരി എന്നിവരെ പി കെ സുധാകരന്‍, എന്‍ രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ ആദരിക്കും.
വൈകിട്ട് നാലിന് ഷംസുദ്ദീന്‍ ചെര്‍പ്പുളശേരിയുടെ തെരുവ്ജാലവിദ്യയോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ പി കുഞ്ഞിരാമന്‍നായരുടെ കവിതകളുടെ നൃത്താവിഷ്കാരം അഞ്ജലി സുധാകരനും വൈലോപ്പിള്ളിയുടെ ഓണക്കവിതകളുടെ ചൊല്‍ക്കാഴ്ച പീശപ്പിള്ളി രാജീവനും സംഘവും അവതരിപ്പിക്കും. ഒക്ടോബര്‍ 20നകം ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ അനുബന്ധപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് ജനറല്‍കണ്‍വീനര്‍ അറിയിച്ചു.
സോഷ്യല്‍മീഡിയ നെറ്റ്വര്‍ക്കുകള്‍ പ്രകാശനം ചെയ്തു
പാലക്കാട്: സമ്മേളനവിശേഷങ്ങള്‍ക്കായുള്ള സോഷ്യല്‍മീഡിയ നെറ്റ്വര്‍ക്കുകള്‍ വെബ്സൈറ്റ്, ഫെയ്സ്ബുക്ക് എന്നിവയുടെ പ്രകാശനം എം ബി രാജേഷ് എംപി നിര്‍വഹിച്ചു. എന്‍ രാധാകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി ആര്‍ അജയന്‍, ജി പി രാമചന്ദ്രന്‍, എ കെ ചന്ദ്രന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. മീഡിയ കണ്‍വീനര്‍ രാജേഷ് മേനോന്‍ സ്വാഗതവും ഒ വിജയന്‍ നന്ദിയും പറഞ്ഞു
pukasa state conference web site
Picture Courtesy : pukasa palakkad facebook page
No comments:
Post a Comment