Friday, September 20, 2013

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്: അന്വേഷണം വേണം- എസ്എഫ്ഐ

ലക്ഷങ്ങള്‍ കൊടുത്ത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുന്നതിനെസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാന്‍, സെക്രട്ടറി ടി പി ബിനീഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേരള- എംജി സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് ലക്ഷങ്ങള്‍ കൊടുത്ത് എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നേടുന്നതായുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സര്‍വകലാശാലകളില്‍ പഠിക്കാതെതന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ ചില ഏജന്‍സികള്‍ സര്‍വകലാശാല അധികൃതരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവുസഹിതം പുറത്തുവന്നിരിക്കുകയാണ്്. സര്‍വകലാശാല ഉദ്യോഗസ്ഥരടങ്ങുന്ന വന്‍ ലോബിയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാല വെബ്സൈറ്റില്‍ തിരുത്തല്‍ വരുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആളുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment