പാപിയായ ആളെ ജനങ്ങള്‍ വോട്ട്ചെയ്ത് പിന്തുണയ്ക്കുമോ? കോര്‍പറേറ്റുകള്‍ ഒന്നിച്ചുനിന്നാലും ഇഷ്ടക്കാരെ പ്രധാനമന്ത്രിയാക്കാനൊക്കുമോ? ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രഹരിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ഫേസ്ബുക്കില്‍. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ പേരെടുത്തുപറയാതെയാണ് "പാപി"യെന്ന വാക്ക് ചുള്ളിക്കാട് അവതരിപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തില്‍ ആരെയും തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നു പറയുമ്പോഴും നിരപരാധികളുടെ ചോരകൊണ്ട് കൈകഴുകുന്ന പാപികളെ ജനങ്ങള്‍ക്കു പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ 15ന് പോസ്റ്റ്ചെയ്ത എട്ടുവരി കവിത അടിവരയിടുന്നു. വരുന്ന തെരഞ്ഞെടുപ്പോടെ ഇന്ത്യയുടെ ഭാവിയും ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് കവി ആശങ്കപ്പെടുന്നു. കവിത ഇങ്ങനെ:
കോര്‍പറേറ്റുകളൊന്നിച്ച് പിന്തുണച്ചാലുമിഷ്ടരെ
പ്രധാനമന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ പ്രയാസമാം.
പക്ഷെ ജനങ്ങള്‍ വോട്ടിട്ടു പാപിയെ പിന്തുണയ്ക്കുമോ?
അതാണ് മുഖ്യമാം ചോദ്യം;
ഭാരതത്തിന്റെ ഭാവിയും.
യുപിഎ സര്‍ക്കാരിന്റെ വമ്പന്‍ അഴിമതി കാണുന്നില്ലെന്ന് ചുള്ളിക്കാടിന്റെ പോസ്റ്റിന് കമന്റ് ചെയ്തയാള്‍ക്കും മറുപടി കവിതതന്നെ.
മണി പോയാലതുണ്ടാക്കീടാം,
തുണി പോയാലതുമുണ്ടാക്കീടാം,
പ്രാണന്‍ പോയാലുണ്ണികളെ
പുനരതുണ്ടാകില്ലെന്നമ്മ പറഞ്ഞു-
എന്ന കുഞ്ചന്‍നമ്പ്യാരുടെ കവിതയായിരുന്നു മറുപടി. മറ്റ് എന്തു നഷ്ടമായാലും ജീവന്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാന്‍ ആര്‍ക്കുമാകില്ലെന്ന് ഗുജറാത്ത് വംശഹത്യ ഓര്‍മിപ്പിച്ച് ചുള്ളിക്കാട് മറുപടി നല്‍കുന്നു.
deshabhimani
No comments:
Post a Comment