പാലൂര്‍ ഊരിലെ ആദിവാസികള്‍ക്ക് സഹായവുമായി ഫേസ്ബുക്ക് കൂട്ടായ്മയായ "നേര്‍രേഖ"യുടെ ഓണക്കിറ്റ്. ഊരിലെ 180 കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്്. കെ കെ ലതിക എംഎല്‍എ ഭക്ഷ്യധാന്യവിതരണം ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ നേര്‍രേഖ വലിയ പങ്ക് വഹിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്, പോഷകാഹാരക്കുറവുമൂലം ശിശുക്കള്‍ മരിക്കാനിടയായ പാലൂരില്‍ നേര്‍രേഖ കൂട്ടായ്മ ഒത്തുകൂടിയത്. കേരളത്തിലും പുറത്തുമുള്ള അംഗങ്ങള്‍ എത്തിയിരുന്നു.
പാലൂര്‍ ഊരിലെ ആദിവാസികളുടെ സാംസ്കാരിക കേന്ദ്രമായ ഇ എം എസ് വായനശാലയ്ക്ക് കെ കെ ലതിക എംഎല്‍എ സര്‍ക്കാരില്‍നിന്നും തനിക്ക് ലഭിച്ച ടിവി ഓണസമ്മാനമായി നല്‍കി. സ്പോര്‍ട്സ് ഉപകരണങ്ങളും വിതരണം ചെയ്തു. പാട്ടും മേളവുമായി ആദിവാസികളും നേര്‍രേഖ പ്രവര്‍ത്തകര്‍ക്കൊപ്പംകൂടി. തുടര്‍ന്ന് ഓണസദ്യയുമുണ്ടായിരുന്നു. യോഗത്തില്‍ സിജു എസ് കുമാര്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം എസ് സുഭാഷ് ചന്ദ്രബോസ്, കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കെ ടി കുഞ്ഞിക്കണ്ണന്‍, വി എസ് ജോസ്, കല്ലടി ഉണ്ണിക്കമ്മു, എം ഗിരീഷ്, ജോസ് പനക്കാമറ്റം, മണ്ണന്‍, കുമാര്‍, ഡോ. മുഹമ്മദ് അഷീല്‍ (ആരോഗ്യപ്രഭാഷണം) എന്നിവര്‍ സംസാരിച്ചു. വി കെ ജയിംസ് സ്വാഗതവും ജൂലിയസ് മിര്‍ഷാദ് നന്ദിയും പറഞ്ഞു.
deshabhimani
No comments:
Post a Comment