എസ്എന്‍എസി ലാവ്ലിന്‍കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ സിബിഐ വാദം 11ന് തുടരും. വ്യാഴാഴ്ച നടന്ന സിബിഐ വാദം പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് കേസ് 11ലേക്ക് മാറ്റിയത്.
പിണറായി വിജയന്‍ മന്ത്രിയായിരിക്കെ ഊര്‍ജസെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഔദ്യോഗികയോഗം ഗൂഢാലോചനയായി സിബിഐ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യാഖ്യാനിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി കനഡയിലെ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നുള്‍പ്പെടെ ധനം സമാഹരിച്ചു നല്‍കണമെന്നത് ധാരണമാത്രമായാണ് ഉള്‍പ്പെടുത്തിയത്. അത് കരാറാക്കി ഒപ്പിടാതെ ധാരണാപത്രം മാത്രമാക്കിയതും സിബിഐ ആരോപണമായി ഉന്നയിച്ചു. ധനസമഹാരണം എന്നത് ധാരണ മാത്രമായിരിക്കെ എങ്ങനെ നിയമപരമായി നടപ്പാക്കുന്ന കരാറാക്കി അത് മാറ്റുകയെന്ന് കോടതി സിബിഐ അഭിഭാഷകനോട് ആരാഞ്ഞു. ഈ വിഷയത്തില്‍ സിബിഐ നടത്തിയ കുറ്റാരോപണ യുക്തിയും കോടതി ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആരോപണത്തിന് നിയമത്തിന്റെ പിന്‍ബലമെന്ത് എന്നും കോടതി ചോദിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം കെ ദാമോദരന്‍, കെ ശ്രീധരന്‍നായര്‍, സി പി പ്രമോദ് എന്നിവര്‍ ഹാജരായി.
deshabhimani
No comments:
Post a Comment